Deshabhimani

ജിഎൻഎ കരാർ അഴിമതി

കെഎസ്ഇബി ഓഫീസിൽ ഡിവൈഎഫ്ഐ പ്രതിഷേധം

ജിഎൻഎ കരാർ അഴിമതിയ്ക്കെതിരെ ഡിവൈഎഫ്ഐ നെടുവത്തൂർ ബ്ലോക്ക്‌ കമ്മിറ്റിയുടെ നേതൃത്വത്തിൽ എഴുകോൺ കെഎസ്ഇബി ഓഫീസിന് മുന്നിൽ നടന്ന പ്രതിഷേധ യോഗം മുൻ ജില്ലാ വൈസ് പ്രസിഡന്റ്‌ എ അഭിലാഷ് ഉദ്ഘാടനം ചെയ്യുന്നു
വെബ് ഡെസ്ക്

Published on Nov 14, 2026, 12:49 AM | 1 min read

എഴുകോൺ

ജിഎൻഎ കരാറിലെ അഴിമതിക്കും പവർ ഗ്രൂപ്പ് ഭരണത്തിന്റെ പകൽക്കൊള്ളയ്ക്കുമെതിരെ ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പെട്ട് ഡിവൈഎഫ്ഐ നെടുവത്തൂർ ബ്ലോക്ക്‌ കമ്മിറ്റി നേതൃത്വത്തിൽ എഴുകോൺ കെഎസ്ഇബി ഓഫീസ് മാർച്ച് സംഘടിപ്പിച്ചു. ഡിവൈഎഫ്ഐ മുൻ ജില്ലാ വൈസ് പ്രസിഡന്റ്‌ എ അഭിലാഷ് ഉദ്ഘാടനംചെയ്തു. ബ്ലോക്ക്‌ പ്രസിഡന്റ്‌ പി ചന്ദു അധ്യക്ഷനായി. ട്രഷറർ എസ് രാംകുമാർ, വൈസ് പ്രസിഡന്റ്‌ എം എസ് ദീപു, ജോയിന്റ് സെക്രട്ടറി ബി ബിബിൻരാജ്, എക്സിക്യൂട്ടീവ് അംഗം ഗൗരിനന്ദ, എസ് നന്ദു, എസ് സന്ദീപ് എന്നിവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home