Deshabhimani

കെഐപി കനാൽ

ശുചീകരണമില്ല, 
തകർച്ചയുടെ വക്കിൽ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Nov 14, 2026, 12:55 AM | 1 min read

കൊല്ലം

കാലവർഷത്തിനു പിന്നാലെ തുലാവർഷവും ചതിച്ചിട്ടും കർഷകർക്ക്‌ തുണയാകേണ്ട കെഐപി കനാൽ ശുചീകരിക്കാനോ നവീകരിക്കാനോ നടപടിയില്ലാതെ സർക്കാർ. കൊല്ലം, പത്തനംതിട്ട ആലപ്പുഴ ജില്ലകളിലെ പത്ത് താലൂക്കുകളിലായി 53,514 ഹെക്ടർ കൃഷിഭൂമിയെ പച്ചപ്പണിയിക്കേണ്ട കനാലുകളാണ്‌ തകർച്ചയുടെ വക്കിലായത്‌. കനാൽ നവീകരണത്തിനു നൽകിയ 2.5 കോടി രൂപയുടെ അടങ്കലിന് സർക്കാർ അനുമതി വൈകിപ്പിക്കുകയാണ്‌. അനുമതി ലഭിച്ചാലും കരാർ നടപടികളും നിർമാണവും പൂർത്തിയാകാൻ ആറു മാസത്തിലധികം വേണം. പ്രധാന ഇടതുകര, വലതുകര കനാലുകളുടെ ശുചീകരണത്തിന്‌ ഫണ്ടും അനുവദിച്ചിട്ടില്ല. രണ്ടുലക്ഷം രൂപയുടെ ജോലിക്കുമാത്രമാണ്‌ തുക അനുവദിച്ചിട്ടുള്ളത്‌. വേനൽ കണക്കിലെടുത്ത്‌ സാധാരണ ജനുവരി ആദ്യമാണ്‌ കനാൽ തുറന്നുവിടുക. ഇക്കുറി വരൾച്ച രൂക്ഷമായതിനാൽ ഡിസംബറിൽ കനാൽ തുറന്നാലേ കൃഷിക്ക്‌ ഗുണംചെയ്യൂ. എന്നാൽ, ഇതിനുള്ള മുന്നൊരുക്ക പ്രവർത്തനം പോലും തുടങ്ങിയിട്ടില്ല. കനാലുകൾ പൂർണമായും കാടുമുടി. കിളിർത്ത മരങ്ങളുടെ വേരുകൾ ഇറങ്ങി പലയിടത്തും കനാൽ ഭിത്തി തകർന്നു. കാടുമൂടിയ കനാലിൽകൂടി വെള്ളം തുറന്നുവിട്ടാൽ ഗതിമാറാനും കവിഞ്ഞ് ഒഴുകാനും കനാൽ പൊട്ടാനും ഇടയാകും. കനാൽ വൃത്തിയാക്കാത്തതിനാൽ ഇറച്ചി വേസ്റ്റ്‌ അടക്കമുള്ള മാലിന്യം തള്ളുന്നത്‌ പതിവാണ്‌. കുളക്കട, പവിത്രേശ്വരം, നെടുവത്തൂർ, എഴുകോൺ, കരീപ്ര പഞ്ചായത്തുകളിലൂടെ കടന്നുപോകുന്ന മെയിൻ കനാലും സബ്‌ കനാലുകളും ബ്രാഞ്ച്‌ കനാലുകളും കാടുമൂടി. ഇവിടങ്ങൾ കാട്ടുപന്നിയുടെ വിഹാരകേന്ദ്രമായി മാറി. കനാൽ റോഡുകളുടെ ഇരുകരകളിലും ആൾപ്പൊക്കത്തിൽ കാട് വളർന്നതിനാൽ അപകടങ്ങളും പതിവായി. വലതുകര കനാൽ കടന്നുപോകുന്ന പന്മന, ചവറ, തേവലക്കര മേഖലകളിലും അറ്റകുറ്റപ്പണി നടന്നിട്ടില്ല. കാടുകയറി കാട്ടുപന്നിയുടെ വിഹാരകേന്ദ്രമായി മാറി. കനാൽ റോഡിന്റെ ഇരുകരകളിലും ആൾപ്പൊക്കത്തിൽ കാട് വളർന്നതിനാൽ അപകടങ്ങളും പതിവായി. മൂന്ന്‌ ജില്ലയിലായി 911.889 കി.മീറ്ററിലുള്ള കനാൽ തൊഴിലുറപ്പിലായിരുന്നു നേരത്തെ ശുചീകരിച്ചിരുന്നത്‌. എന്നാൽ, ആവർത്തനസ്വഭാവമുള്ള പ്രവൃത്തികൾ ചെയ്യാൻ പാടില്ലെന്ന കേന്ദ്രസർക്കുലർ ഇതിന്‌ വിലങ്ങുതടിയായി. ഭൂവികസന പ്രവർത്തനമൊന്നും ഏറ്റെടുക്കരുതെന്ന പുതിയ കേന്ദ്രനിയമവും വിനയായി. കനാലിൽ വെള്ളം ഒഴുക്കേണ്ടഭാഗം മാത്രം ശുചീകരിക്കാൻ കെഐപി കരാർ നൽകുകയാണ്‌ ഇപ്പോൾ. എന്നാൽ, ആവശ്യമായ ഫണ്ട്‌ അനുവദിക്കുന്നതിലും സർക്കാർ അനാസ്ഥ കാട്ടുന്നു.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

Attapadi Infant death

01

print edition ‘ഇനിയൊരു കുഞ്ഞും മരിക്കരുത്‌’
deshabhimani editorial

03

print edition എത്രമാത്രം ജീർണിച്ച രാഷ്‌ട്രീയസംസ്‌കാരം
Adoor Gopalakrishnan

04

print edition ഐഎഫ്എഫ്ഐ: "ധുരന്ധർ' മതി; അടൂർ വേണ്ട
KPCC President

05

print edition കെപിസിസി പ്രസിഡന്റ്: ‘ഇങ്ങനെയങ്ങ്‌ പോകട്ടെ’ 
എന്ന്‌ ഇരുകൂട്ടരും
deshabhimani section

Recommended

Deshabhimani
Home