Deshabhimani

print edition ‘ഇനിയൊരു കുഞ്ഞും മരിക്കരുത്‌’

Attapadi Infant death

അട്ടപ്പാടി വെച്ചപതി ഊരിലെ ജ്യോതിമണിയും ബിജുവും , ഫോട്ടോ: സുമേഷ്‌ കോടിയത്ത്‌

വെബ് ഡെസ്ക്

Published on Nov 14, 2026, 01:06 AM | 2 min read

‘ഞങ്ങളുടെ പൊന്നുമോൻ മരിച്ചു. ഇനിയൊരുകുഞ്ഞിനും ഇ‍ൗ ഗതിയുണ്ടാകരുത്‌. ചോദ്യങ്ങൾക്ക്‌ കൃത്യമായി അവർ മറുപടി തന്നിരുന്നെങ്കിൽ, ആശങ്കകൾ പരിഗണിച്ചെങ്കിൽ....’ – അഗളി വെച്ചപതി ഉ‍ൗരിലെ ജ്യോതിമണിയും ബിജുവും നിറകണ്ണുകളോടെ പറഞ്ഞു. ഒക്‌ടോബർ രണ്ടിന്‌ തൃശൂർ മെഡിക്കൽ കോളേജ്‌ ആശുപത്രിയിലാണ്‌ ദമ്പതികളുടെ മൂന്നാമത്തെ കുഞ്ഞിനെ പ്രസവിച്ചത്‌. മാസം തികയാതെയുള്ള പ്രസവമായതിനാലും തൂക്കം കുറഞ്ഞതിനാലും ഡിസ്‌ചാർജിന്‌ ശേഷം അടുത്തുള്ള ആശുപത്രിയിലേക്ക്‌ പോകണോ എന്ന്‌ ബിജു ചോദിച്ചിരുന്നു. ‘സാധാരണ പ്രസവമല്ലേ, കുഴപ്പമില്ല പൊയ്‌ക്കോളൂ’ എന്ന്‌ ഡോക്ടർമാരുടെ മറുപടി.


വീട്ടിലെത്തി നാലാംദിവസം കുഞ്ഞ്‌ നിർത്താതെ ചുമച്ചുതുടങ്ങി. ഷോളയൂർ പ്രാഥമികാരോഗ്യ കേന്ദ്രത്തിലെത്തിയപ്പോൾ കുട്ടികളുടെ ഡോക്ടറില്ല. ഉടൻ കോട്ടത്തറ ആശുപത്രിയിലെത്തി. ഇവിടെ ഡോക്ടറെത്തിയത്‌ ഒരുമണിക്കൂർ കഴിഞ്ഞ്‌. കുഞ്ഞിന്‌ ശ്വാസം നിലച്ചെന്നും മരിച്ചെന്നും ഡോക്ടറുടെ ‘വിധിയെഴുത്ത്‌’. പീഡിയാട്രീഷ്യൻ പരിശോധിച്ചപ്പോൾ ജീവനുണ്ടെന്നും തൃശൂർ മെഡിക്കൽ കോളേജ്‌ ആശുപത്രിയിലെത്തിക്കണമെന്നും പറഞ്ഞു. അവിടെ വെന്റിലേറ്ററിൽ പ്രവേശിപ്പിച്ചു. ആരോഗ്യനില മോശമായെന്നും രക്തം കയറ്റണമെന്നും ആവശ്യപ്പെട്ടു. രക്തം കയറ്റിയശേഷം കുഞ്ഞ്‌ വീർക്കാൻ തുടങ്ങി. 21ന്‌ പുലർച്ചെ മരിച്ചു. ‘പ്രസവസമയം തൂക്കം കുറഞ്ഞാൽ ഇൻക്യുബേറ്ററുടെ സഹായത്തോടെ കുഞ്ഞിനെ പരിചരിക്കണം. തൂക്കം കൂടിയിട്ടേ ആശുപത്രിയിൽനിന്നും വിടാൻ പാടുള്ളൂ. അല്ലെങ്കിൽ ഊരിനടുത്തുള്ള ആശുപത്രിയിലേക്ക്‌ റഫർ ചെയ്യണം. പ്ലസ്‌ ടു മാത്രം വിദ്യാഭ്യാസ യോഗ്യതയുള്ള തന്റെ സംശയംപോലും തൃശൂർ മെഡിക്കൽ കോളേജ്‌ ആശുപത്രിയിലെ ഡോക്ടർമാർക്കുണ്ടായില്ല’ –ബിജു പറഞ്ഞു.​​


എങ്ങും അവഗണന മാത്രം ​


മാതൃ– ശിശു ആരോഗ്യ സംരക്ഷണം ഉറപ്പാക്കേണ്ട റീപ്രൊഡക്ടീവ്‌ ചൈൽഡ്‌ ഹെൽത്ത്‌ ഓഫീസർ ഡോ. അനിത അട്ടപ്പാടിയിലേക്ക്‌ തിരിഞ്ഞുനോക്കിയിട്ടില്ല. ശിശുമരണം വാർത്തയായപ്പോൾ മാത്രമാണ്‌ ചടങ്ങിനെന്നോണം സ്ഥലത്തെത്തിയത്‌. ഗർഭിണികളുടെ പരിചരണവും നിരീക്ഷണവും, നവജാത ശിശുക്കളുടെ ആരോഗ്യസ്ഥിതി വിലയിരുത്തി അടിയന്തര ചികിത്സ ആവശ്യമുള്ള കുട്ടികളെ വിദഗ്ധ ചികിത്സാ കേന്ദ്രങ്ങളിലേക്ക് മാറ്റുക തുടങ്ങിയവയാണ്‌ പ്രധാന ചുമതല. അട്ടപ്പാടിയിൽ നോഡൽ ഓഫീസറുമുണ്ടായിരുന്നു. യുഡിഎഫ്‌ സർക്കാർ വന്നശേഷം ഇ‍ൗ നിയമനവും നടത്തിയില്ല. ശിശുമരണം വർധിച്ചശേഷം ജനരോഷം ഭയന്ന്‌ കോട്ടത്തറ ആശുപത്രിയിലെ ജൂനിയർ ഡോക്ടർ ഷിജിൻ ആളൂരിനെ രണ്ടാഴ്‌ചമുമ്പ്‌ നോഡൽ ഓഫീസറാക്കി. എൽഡിഎഫ്‌ സർക്കാരിന്റെ കാലത്ത്‌ ഒറ്റപ്പാലം സബ്‌കലക്ടർ ഡോ. മിഥുൻ പ്രേംരാജായിരുന്നു നോഡൽ ഓഫീസർ. എല്ലാ രണ്ടാഴ്‌ചകൂടുന്പോഴും അവലോകന യോഗം ചേര്‍ന്ന് സ്ഥിതി വിലയിരുത്തിയിരുന്നു.​



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

UDF Leader arrest

02

print edition അരങ്ങുവാഴുന്നത്‌ സ്‌പോൺസർമാരും തട്ടിപ്പുകാരും
Sponsers

04

print edition സ്പോൺസറുടെ തട്ടിപ്പ്‌: യുഡിഎഫ്‌ നേതൃത്വവും കുരുങ്ങും
deshabhimani section

Recommended

Deshabhimani
Home