Deshabhimani

print edition അരങ്ങുവാഴുന്നത്‌ സ്‌പോൺസർമാരും തട്ടിപ്പുകാരും

UDF Leader arrest
avatar
മിൽജിത്‌ രവീന്ദ്രൻ

Published on Nov 14, 2026, 01:21 AM | 2 min read

തിരുവനന്തപുരം: യുഡിഎഫ്‌ സർക്കാർ അധികാരത്തിലേറി ആറുമാസത്തിനകം പുറത്തുവന്ന വാർത്തകളിൽ നിറയുന്നത്‌ സ്‌പോൺസർമാരുടെയും തട്ടിപ്പുകാരുടെയും അരങ്ങുവാഴ്‌ച. അഴിമതി, കോഴ ഇടപാടുകളും അനുദിനം പുറത്തുവരുന്നു. മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും പേര്‌ വെളിപ്പെടുത്താനാകാത്തവർ സ്‌പോൺസർമാരാകുമ്പോൾ, നേതാക്കളുടെ ഉറ്റവർ തട്ടിപ്പ്‌, മയക്കുമരുന്ന്‌ കേസുകളിൽ പ്രതികൾ. ഒടുവിലത്തേതാണ്‌ ഇഡിയുടെ വ്യാജരേഖയുണ്ടാക്കി രാജ്യവ്യാപക തട്ടിപ്പുനടത്തിയ യുഡിഎഫ്‌ നേതാവിന്റെ അറസ്‌റ്റ്‌. കോഴിക്കോട്‌ കുന്നമംഗലത്ത്‌ യുഡിഎഫ്‌ സ്ഥാനാർഥിയായി പരിഗണിച്ച ഘടകകക്ഷി നേതാവ്‌ രാജേന്ദ്രൻ വെള്ളപ്പാലമാണ്‌ വ്യാഴാഴ്‌ച അറസ്‌റ്റിലായത്‌.


മുഖ്യമന്ത്രി വി ഡി സതീശന്റെ സോഷ്യൽ മീഡിയ ചുമതലക്കാരാണ്‌ കാസർകോട്‌ എംഡിഎംഎ കേസിൽ അറസ്‌റ്റിലായത്‌. സതീശന്റെ സ്വകാര്യ വിമാനയാത്രകൾക്ക്‌ പിന്നിലെ ദുരൂഹതയും അകന്നിട്ടില്ല. മുഖ്യമന്ത്രിക്ക്‌ ഹെലികോപ്റ്റർ നൽകിയതിലെ താൽപ്പര്യവും ദുരൂഹം. ആറുമാസത്തിനിടെ മന്ത്രിമാർ നടത്തിയത്‌ പതിനഞ്ചിലധികം സ്വകാര്യ വിദേശയാത്രകൾ. എല്ലാത്തിനും സ്‌പോൺസർഷിപ്പ്‌. അനുമതിയില്ലാതെ ചെക്ക്‌ റിപ്പബ്ലിക്കിലെ പ്രാഗിലേക്ക്‌ മന്ത്രി കെ എം ഷാജി പോയത്‌ വിവാദ മദ്യവ്യാപാരിക്കൊപ്പം. ഷാജി നാട്ടിൽ സഞ്ചരിച്ചതാകട്ടെ വ്യവസായിയുടെ റേഞ്ച്‌ റോവറിലും.

വീര്യംകുറഞ്ഞ മദ്യം വിൽപ്പനയ്‌ക്കെത്തിയതും ബാർ ലൈസൻസുകൾ പുതുക്കി നൽകിയതും ഇതിനകം വിവാദമായി. എക്‌സൈസ്‌ വകുപ്പിലെ കൊടിയ അഴിമതിയുടെ കഥകൾ മുൻ എക്‌സൈസ് കമീഷണറുടെ റിപ്പോർട്ടിലൂടെ പുറത്തുവന്നു. എക്‌സൈസ് മന്ത്രിക്ക്‌ ബാറുടമകളുമായുള്ള ബന്ധമടക്കം റിപ്പോർട്ടിലുണ്ട്‌.


ഇല്ലാത്ത വൈദ്യുതി പ്രതിസന്ധിയുടെ പേരിലാണ്‌ ജിഎൻഎയിൽനിന്ന്‌ കൂടിയ വിലയ്‌ക്ക്‌ വൈദ്യുതി വാങ്ങാനൊരുങ്ങിയത്‌. അതിലെ താൽപ്പര്യം കോൺഗ്രസ്‌ നേതാക്കളുടെ വാക്കുകളിലൂടെ പുറത്തുവരുന്നു. പ്ലസ്‌ വൺ സീറ്റുകൾ അനുവദിച്ചതിലും കോഴക്കിലുക്കമുണ്ട്‌. ജീവനക്കാരുടെ സ്ഥലംമാറ്റങ്ങൾക്കായി തുടങ്ങിയ ലേലംവിളി ഇപ്പോഴും തകൃതി. എയ്ഡഡ്, സ്വാശ്രയ കോളജുകളിൽ പുതിയ കോഴ്‌സ് തുടങ്ങാൻ സർക്കാരിന്റെ എൻഒസി വേണ്ടെന്ന തീരുമാനത്തിന്റെയും ലക്ഷ്യം മറ്റൊന്നല്ല.


രാജേന്ദ്രൻ ക‍ൂടുതൽ തട്ടിപ്പ്‌ നടത്തിയതായി സൂചന


കൊച്ചി: ഇഡിയുടെ വ്യാജരേഖയുണ്ടാക്കി പണം തട്ടാൻ ശ്രമിച്ച്‌ പിടിയിലായ രാജേന്ദ്രൻ വെള്ളപ്പാലത്ത്‌ കൂടുതൽ തട്ടിപ്പ്‌ നടത്തിയതായി സൂചന. സാന്പത്തിക ഇടപാടുകളെക്കുറിച്ച്‌ ക്രൈംബ്രാഞ്ച്‌ അന്വേഷണം ആരംഭിച്ചു. ദുബായിലേക്ക്‌ 25 കോടി രൂപ അയച്ചതായി രാജേന്ദ്രൻ മൊഴി നൽകി. ഇതും അന്വേഷിക്കും. റിമാൻഡിലുള്ള ഇയാളെ കസ്‌റ്റഡിയിൽ വാങ്ങാൻ ക്രൈംബ്രാഞ്ച്‌ വെള്ളിയാഴ്‌ച അങ്കമാലി ജുഡീഷ്യൽ ഫസ്‌റ്റ്‌ ക്ലാസ്‌ മജിസ്‌ട്രേറ്റ്‌ കോടതിയിൽ അപേക്ഷ നൽകി.


രാജേന്ദ്രന്റെ പേരും രേഖകളും വെളിപ്പെടാതിരിക്കാൻ രണ്ട്‌ യുവതികളുടെ തിരിച്ചറിയൽ രേഖ ഉപയോഗിച്ചാണ്‌ നെടുന്പാശേരിയിലെ ഹോട്ടൽ മുറികൾ ബുക്ക്‌ ചെയ്‌തത്‌. രാജേന്ദ്രനൊപ്പം ഇ‍ൗ യുവതികളും പിടിയിലായെങ്കിലും പിന്നീട്‌ വിട്ടയച്ചു. ഇയാൾക്ക്‌ വ്യാജരേഖ നിർമിച്ചു നൽകിയ ബംഗളൂരു സ്വദേശി ജിൽജിത്തിനെക്കുറിച്ചും അന്വേഷിക്കുന്നു.


മുതിർന്ന ഇഡി ഉദ്യോഗസ്ഥന്റെ പേരിൽ വ്യാജ ഇ മെയിലും കത്തും അയച്ച്‌, കേസുണ്ടെന്നും 50 കോടി നൽകിയാൽ ഒത്തുതീർക്കാമെന്നും പറഞ്ഞാണ്‌ തൃശൂർ ഇന്ത്യൻ കോ–ഓപറേറ്റീവ് ക്രെഡിറ്റ് സൊസൈറ്റി ലിമിറ്റഡ്‌ അധികൃതരെ രാജേന്ദ്രൻ വെള്ളപ്പാലത്ത്‌ ബന്ധപ്പെ
ട്ടത്‌.

രാജേന്ദ്രന്റെ ഫോണിൽ കണ്ടെത്തിയ ആറ്‌ ഇഡി നോട്ടീസുകളെക്കുറിച്ചും അന്വേഷണം ആരംഭിച്ചു. നെടുമ്പാശേരിയിലെ ഹോട്ടലിൽ വച്ച്‌ ഇയാൾ ഫോണിലുള്ള മറ്റ്‌ ആറ്‌ ഇഡി നോട്ടീസുകൾ തൃശൂർ ഇന്ത്യൻ കോ–ഓപറേറ്റീവ് ക്രെഡിറ്റ് സൊസൈറ്റി ചെയർമാനെ കാണിച്ചിരുന്നു. മറ്റ്‌ സ്ഥാപനങ്ങൾക്കെതിരെ വന്ന നോട്ടീസാണെന്നാണ്‌ രാജേന്ദ്രൻ അവകാശപ്പെട്ടത്‌. ഇ‍ൗ സ്ഥാപനങ്ങളുമായി രാജേന്ദ്രൻ ബന്ധപ്പെട്ടിട്ടുണ്ടോയെന്നും പരിശോധിക്കുന്നു.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

kalady university students hunger strike

02

print edition ഉപവാസമിരുന്നവരെ അറസ്‌റ്റ്‌ ചെയ്ത് നീക്കി; പകരം മൂന്നുപേർ നിരാഹാരം ആരംഭിച്ചു
House Wife Suicide

03

print edition വീട് ജപ്തിക്ക്‌ ബാങ്കുകാർ എത്തുംമുമ്പ് വീട്ടമ്മ ജീവനൊടുക്കി
MV Govindan

04

print edition കെ വി ദേവദാസിന്റെ വീട് 
എം വി ഗോവിന്ദൻ സന്ദർശിച്ചു
Women Protest

05

print edition തലസ്ഥാനം കണ്ടു;
സ്‌ത്രീകളുടെ പോരാട്ടവീറ്
deshabhimani section

Recommended

Deshabhimani
Home