print edition കെ വി ദേവദാസിന്റെ വീട് എം വി ഗോവിന്ദൻ സന്ദർശിച്ചു

അന്തരിച്ച മുതിർന്ന സിപിഐ എം നേതാവ് കെ വി ദേവദാസിന്റെ വീട്ടിലെത്തിയ സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ കുടുംബാംഗങ്ങളുമായി സംസാരിക്കുന്നു. കേന്ദ്രകമ്മിറ്റി അംഗങ്ങളായ സി എസ് സുജാത, പുത്തലത്ത് ദിനേശൻ, സംസ്ഥാനകമ്മിറ്റി അംഗം സി ബി ചന്ദ്രബാബു എന്നിവർ സമീപം.
തുറവൂർ: അന്തരിച്ച മുതിർന്ന സിപിഐ എം നേതാവ് കെ വി ദേവദാസിന്റെ വീട് സംസ്ഥാനസെക്രട്ടറി എം വി ഗോവിന്ദൻ സന്ദർശിച്ചു. വെള്ളി വൈകിട്ട് അഞ്ചരയ്‌ക്ക് ചേർത്തല പട്ടണക്കാട്ടെ വീട്ടിലെത്തിയ എം വി ഗോവിന്ദൻ ദേവദാസിന്റെ ഭാര്യ കെ ആർ രാജേശ്വരിയെയും കുടുംബാംഗങ്ങളെയും അനുശോചനം അറിയിച്ചു.
കേരള ഗവ. സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ (കെജിടിഎ) സംസ്ഥാന പ്രസിഡന്റ്, ജനറൽ സെക്രട്ടറി എന്നീ നിലകളിൽ അദ്ദേഹത്തിന്റെ സംഭാവനകൾ അനുസ്‌മരിച്ചു. കേന്ദ്രകമ്മിറ്റിയംഗങ്ങളായ സി എസ് സുജാത, പുത്തലത്ത് ദിനേശൻ, സംസ്ഥാനകമ്മിറ്റിയംഗം സി ബി ചന്ദ്രബാബു, അരൂർ ഏരിയാസെക്രട്ടറി എൻ പി ഷിബു, ജില്ലാകമ്മിറ്റി അംഗം പി കെ സാബു എന്നിവർ ഒപ്പമുണ്ടായിരുന്നു.









0 comments