സപ്ലൈകോ ഗോഡൗണിലേക്ക് മാർച്ച് നടത്തി റേഷൻ വ്യാപാരികൾ

ആലപ്പുഴ
സപ്ലൈകോ ഗോഡൗണിലെ റേഷൻ വിതരണ സ്‌തംഭനത്തിൽ പ്രതിഷേധിച്ച് കേരള റേഷൻ എംപ്ലോയീസ് യൂണിയൻ മാർച്ചും ധർണയും നടത്തി. അമ്പലപ്പുഴ താലൂക്കിലെ സപ്ലൈകോ ഗോഡൗണിലെ റേഷൻ തിരിമറിയെതുടർന്ന് ഒക്ടോബർ മുതൽ റേഷൻകടകൾക്ക് വിതരണം നിർത്തിവച്ചിരിക്കുകയാണ്. കഴിഞ്ഞ മാസം മുഴുവൻ സാധനങ്ങളും കാർഡുടമകൾക്ക് വിതരണം ചെയ്യാനായില്ല. പല കടകളിലും സ്റ്റോക്ക് തീർന്നു. വിതരണം ഉടൻ പുനരാരംഭിക്കണമെന്നും റേഷൻ സാധനങ്ങൾ സിവിൽ സപ്ലൈസ് അധികാരികളുടെ മേൽനോട്ടത്തിൽ തൂക്കി നൽകണമെന്ന നിയമം പാലിക്കണമെന്നും ആവശ്യപ്പെട്ടാണ് ധർണ നടത്തിയത്. സംസ്ഥാന ജനറൽ സെക്രട്ടറി ജി ശശിധരൻ ഉദ്‌ഘാടനംചെയ്തു. വി വി ഗോപാലകൃഷൻ, കെ ജി ശാന്തിലാൽ, കെ ജി ആശാമോൾ, പി ആർ രാജേന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു.









0 comments