Deshabhimani

സ്നേഹസ്പർശം
സായംപ്രഭ സംഗമം സംഘടിപ്പിച്ചു

snehasparsam

കോട്ടപ്പുറം കിഡ്സ് സംഘടിപ്പിച്ച സ്നേഹസ്പർശം 2026 സായംപ്രഭസംഗമം മുഖ്യമന്ത്രി വി ഡി സതീശൻ 
ഉദ്ഘാടനം ചെയ്യുന്നു

വെബ് ഡെസ്ക്

Published on Nov 14, 2026, 01:37 AM | 1 min read

പറവൂർ


കോട്ടപ്പുറം രൂപതയുടെ സാമൂഹികസേവനവിഭാഗമായ കോട്ടപ്പുറം ഇന്റഗ്രേറ്റഡ് ഡെവലപ്‌മെന്റ് സൊസൈറ്റി (കിഡ്സ്) സംഘടിപ്പിച്ച സ്നേഹസ്പർശം 2026 സായംപ്രഭസംഗമം മുഖ്യമന്ത്രി വി ഡി സതീശൻ ഉദ്ഘാടനം ചെയ്തു. കോട്ടപ്പുറം രൂപതാ മെത്രാൻ ഡോ. അംബ്രോസ് പുത്തൻവീട്ടിൽ അധ്യക്ഷനായി.


മുതിർന്ന പൗരന്മാരുടെ സ്നേഹത്തിന്റെയും സൗഹൃദത്തിന്റെയും കൂട്ടായ്മയായി സംഗമം മാറി. രൂപതയിലെ 41 സായംപ്രഭ യൂണിറ്റുകളിലെ 1300ഓളം അംഗങ്ങൾ പങ്കെടുത്തു. കേരള സോഷ്യൽ സർവീസ് ഫോറം എക്സി. ഡയറക്ടർ ഡോ. സാബാസ് ഇഗ്നേഷ്യസ് മുഖ്യപ്രഭാഷണം നടത്തി. കൊടുങ്ങല്ലൂർ നഗരസഭാ അധ്യക്ഷ ഹണി പീതാംബരൻ മുഖ്യാതിഥിയായി.


കിഡ്സ് ഡയറക്ടർ ഫാ. നിമേഷ് അഗസ്റ്റിൻ കാട്ടാശേരി, ഫാ. ജോയ് പീറ്റർ തട്ടകത്ത്, സെന്റ് മൈക്കിൾസ് കത്തീഡ്രൽ വികാരി ഡോ. ഡൊമിനിക് പിൻഹീറോ, കൊടുങ്ങല്ലൂർ നഗരസഭ കൗൺസിലർമാരായ വി എം ജോണി, ഷൈബി ജോസഫ്, പ്രിൻസി മാർട്ടിൻ, കിഡ്സ് അസോസിയറ്റ് ഡയറക്ടർ ഫാ. വിനു പീറ്റർ പടമാട്ടുമ്മൽ, അസി. ഡയറക്ടർ ഫാ. നിവിൻ കളരിത്തറ എന്നിവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

Sunny Joseph

01

print edition മുഖ്യമന്ത്രിക്കെതിരെ വൈദ്യുതി മന്ത്രി; സണ്ണി ഷോക്ക്
hc

04

print edition സർവകലാശാലാ തീരുമാനം വിദ്യാർഥികൾക്ക്‌ ചോദ്യംചെയ്യാം: ഹൈക്കോടതി
deshabhimani section

Recommended

Deshabhimani
Home