കാലടിയിലെ സമരം
print edition സർവകലാശാലാ തീരുമാനം വിദ്യാർഥികൾക്ക് ചോദ്യംചെയ്യാം: ഹൈക്കോടതി

കൊച്ചി: മാപ്പപേക്ഷ നൽകിയാൽ സസ്‌പെൻഷൻ പിൻവലിക്കാമെന്ന കാലടി സംസ്‌കൃത സർവകലാശാല തീരുമാനം ചോദ്യംചെയ്‌തുള്ള ഹർജി ഭേദഗതിചെയ്-ത് സമർപ്പിക്കാൻ വിദ്യാർഥികൾക്ക് ഹൈക്കോടതി നിർദേശം. ഹർജിയിൽ തിങ്കളാഴ്ച വാദം കേൾക്കും. സസ്‌പെൻഷൻ പിൻവലിക്കണമെന്നും പരീക്ഷ എഴുതാൻ അനുവദിക്കണമെന്നും ആവശ്യപ്പെട്ട് 16 വിദ്യാർഥികൾ നൽകിയ ഹർജിയാണ് ജസ്റ്റിസ് പി വി കുഞ്ഞിക്കൃഷ്-ണൻ പരിഗണിച്ചത്.
അച്ചടക്കനടപടിയുടെ ഭാഗമായാണ് സസ്-പെൻഷനെന്നും നാലുപേരുടെ സസ്‌പെൻഷൻ കാലാവധി നീട്ടിയെന്നും അറിയിച്ച് സർവകലാശാല എതിർസത്യവാങ്മൂലം നൽകിയിരുന്നു. മാപ്പപേക്ഷയും അച്ചടക്കലംഘനം ആവർത്തിക്കില്ലെന്ന് ഉറപ്പും നൽകിയാൽ 12 പേരെ തിരിച്ചെടുക്കാമെന്നും അറിയിച്ചു. ഈ സാഹചര്യത്തിലാണ് ഭേദഗതിയോടെ ഹർജി സമർപ്പിക്കാൻ വിദ്യാർഥികളോട് കോടതി നിർദേശിച്ചത്.








0 comments