Deshabhimani

അവലോകനമില്ല

ദേശീയപാത നിർമാണം മെല്ലെപ്പോക്കിൽ

ആലപ്പുഴ കളർകോട് ഭാഗത്ത് ദേശീയപാത മേൽപ്പാലം നിർമാണത്തിന് മണ്ണ് കൂട്ടിയിട്ടിരിക്കുന്നു
avatar
സ്വന്തം ലേഖകൻ

Published on Nov 14, 2026, 01:39 AM | 1 min read

ആലപ്പുഴ

കൃത്യമായ അവലോകനം ഇല്ലാതായതോടെ ദേശീയപാത വികസനം ജില്ലയിൽ ഇഴയുന്നു. എൽഡിഎഫ്‌ സർക്കാർ നടത്തിയിരുന്നതുപോലെ ജോലികളുടെ അവലോകനവും വിലയിരുത്തലും നടക്കാത്തതാണ്‌ ഇതിന്റെ പ്രധാനകാരണം. നേരത്തേ, പാത കടന്നുപോകുന്ന ജില്ലകളിലെ കലക്‌ടർമാരുടെ യോഗം മുഖ്യമന്ത്രി നേരിട്ട്‌ വിളിച്ചുചേർത്ത്‌ പുരോഗതി വിലയിരുത്തിയിരുന്നു. പ്രതിവാരയോഗം കൂടാതെ രണ്ടും മൂന്നും ആഴ്‌ചകൾ കൂടുന്പോൾ കലക്‌ടർമാരുടെ യോഗം തിരുവനന്തപുരത്ത്‌ വിളിച്ചുചേർത്തും അവലോകനം നടത്തിയിരുന്നു. യുഡിഎഫ്‌ സർക്കാർ അധികാരമേറ്റശേഷം ഇത്തരത്തിലുള്ള മേൽനോട്ടം ഇല്ലാതായി. ഇതോടെയാണ്‌ ജോലികൾ പലയിടത്തും അവതാളത്തിലായത്‌. യുഡിഎഫ്‌ എംഎൽഎമാർ തങ്ങൾ ചെയ്‌തെന്ന്‌ വരുത്താനായി ചില പദ്ധതികൾ പല ഭാഗങ്ങളിലും നിർദേശിക്കുന്നുണ്ട്‌. ഇതും നിർമാണം അവതാളത്തിലാകാൻ കാരണമായി പറയുന്നു. ഇത്തരത്തിലുള്ള നിർമാണം നിലവിലെ കരാറിന്റെ ഭാഗമാകില്ല. ഇത്‌ അനിശ്‌ചിതത്വത്തിന്‌ വഴിയൊരുക്കാനും ജോലികൾ തടസപ്പെടാനും ഇടയാക്കും. മേൽനോട്ടമില്ലായ്‌മയെ തുടർന്നുണ്ടായ പ്രശ്‌നങ്ങൾ ദേശീയപാത അതോറിറ്റിയും നിർമാണക്കന്പനികളും തമ്മിൽ ഉരസലിനും കാരണമായെന്ന്‌ വിവരമുണ്ട്‌. 
ജോലികളിലെ മെല്ലെപ്പോക്ക്‌ കാരണം ആലപ്പുഴ കൊറ്റുകുളങ്ങര– കൊല്ലം കാവനാട് റീച്ചിലെ നിർമാണക്കരാർ കമ്പനിക്ക്‌ ദേശീയപാത അതോറിറ്റി രണ്ട്‌ തവണ നോട്ടീസ്‌ നൽകിയിട്ടുണ്ട്‌. പുതിയ അടിപ്പാതകളും മേൽപ്പാലങ്ങളും നിർമിക്കുന്പോൾ അത്‌ കരാർ കന്പനികൾക്ക്‌ കൂടുതൽ സാന്പത്തിക ബാധ്യത വരുത്തും. ഇത്‌ എങ്ങനെ പരിഹരിക്കുമെന്നതിന്‌ ദേശീയപാതാ അതോറിറ്റി വ്യക്‌തമായ ഉത്തരവ്‌ നൽകിയിട്ടില്ല. ഇക്കാര്യത്തിലുള്ള അനിശ്‌ചിതത്വം ജോലിയെ ബാധിക്കുന്നുണ്ട്‌. 2027 ഡിസംബറിൽ നിർമാണം പൂർത്തിയാക്കാനാണ്‌ കരാർ. പുതിയ പദ്ധതികളുടെ പൂർത്തീകരണം നിലവിലെ കരാറിന്റെ ഭാഗമാകില്ല.



Tags
deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

psc

01

print edition അപ്രഖ്യാപിത നിയമന നിരോധനം; ഒഴിവുകൾ റിപ്പോർട്ട് ചെയ്യുന്നില്ല
Gold theft

03

print edition ചാലയിൽ വൻ സ്വർണ കവർച്ച; മോഷ്ടാക്കൾ എത്തിയത്‌ ബൈക്കുകളിൽ
Sunny Joseph

05

print edition മുഖ്യമന്ത്രിക്കെതിരെ വൈദ്യുതി മന്ത്രി; സണ്ണി ഷോക്ക്
deshabhimani section

Recommended

Deshabhimani
Home