കൊറ്റിച്ചിറപ്പാലത്തിന്റെ അപ്രോച്ച് റോഡ് തകർന്നു

കൊറ്റിച്ചിറപ്പാലത്തിന്റെ അപ്രോച്ച് റോഡ് തകർന്നനിലയിൽ
പറവൂർ
നഗരസഭ ആറാം വാർഡിനെയും ചിറ്റാറ്റുകര പഞ്ചായത്ത് 11–-ാം വാർഡിനെയും ബന്ധിപ്പിക്കുന്ന കൊറ്റിച്ചിറപ്പാലത്തിന്റെ അപ്രോച്ച് റോഡ് തകർന്നു. ഒരുവർഷത്തിലേറെയായി റോഡ് കുണ്ടും കുഴിയുമായി കിടക്കുകയാണ്. ഇരുചക്രവാഹനയാത്രികരും സൈക്കിൾയാത്രക്കാരും കുഴിയിൽ വീണ് അപകടങ്ങൾ പതിവാണ്. പ്രദേശത്തേക്ക് ഓട്ടോറിക്ഷകൾപോലും വരാൻ മടിക്കുകയാണ്. ചിറ്റാറ്റുകര, ചേന്ദമംഗലം പഞ്ചായത്ത് നിവാസികൾക്ക് ചേന്ദമംഗലം കവലയിലെ കുരുക്കിൽപ്പെടാതെ നഗരത്തിലെത്താനുള്ള എളുപ്പവഴിയാണിത്. റോഡ് അറ്റകുറ്റപ്പണി നടത്താത്ത അധികാരികളുടെ നിലപാടിൽ പ്രതിഷേധം ശക്തമാണ്. അവഗണനയ്ക്കെതിരെ ജനകീയ പൗരസമിതി രൂപീകരിച്ച് പ്രക്ഷോഭത്തിനൊരുങ്ങുകയാണ് നാട്ടുകാർ.








0 comments