Deshabhimani

ചെറുമത്സ്യവേട്ട

മൂന്ന് ബോട്ടുകളും 20 ടൺ മത്സ്യവും പിടിച്ചെടുത്തു

Catching Small Fish

ബോട്ടുകളിൽ പരിശോധന നടത്തിയ ഉദ്യോഗസ്ഥ സംഘം

വെബ് ഡെസ്ക്

Published on Nov 14, 2026, 01:48 AM | 1 min read

മട്ടാഞ്ചേരി


ചെറുമത്സ്യവേട്ട തടയാൻ ഫിഷറീസ് വകുപ്പ്‌ എറണാകുളത്തെ ഹാർബറുകളിൽ നടത്തിയ പരിശോധനയിൽ മൂന്ന് ബോട്ടുകൾ പിടിച്ചെടുത്തു. ബോട്ടുകളിൽനിന്നായി 20 ടണ്ണോളം ചെറുമത്സ്യം പിടിച്ചെടുത്തു. രണ്ടാഴ്ചയ്‌ക്കകം ആറ് ബോട്ടുകളാണ് ഇത്തരത്തിൽ പിടിച്ചത്.


അസി. ഡയറക്ടർ കെ പി ഗ്രേസിയും സംഘവും നടത്തിയ പട്രോളിങ്ങിലാണ് അറ്റ്‌ലസ് എന്ന ബോട്ട് ചെറുമത്സ്യങ്ങളുമായി പിടിയിലായത്. ഫിഷറീസ് എക്സ്റ്റൻഷൻ ഓഫീസർ സിന്ധുവിന്റെ നേതൃത്വത്തിലുള്ള സംഘം നടത്തിയ പരിശോധനയിൽ ചെറുമത്സ്യങ്ങളുമായി എത്തിയ രണ്ട് ബോട്ടുകളും പിടിച്ചെടുത്തിരുന്നു. തുടർന്ന് ഫിഷറീസ് മറൈൻ എൻഫോഴ്സ്മെന്റ് ബോട്ടുകൾ കസ്റ്റഡിയിലെടുത്തു.


ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ പി പി സിന്ധു മൂന്ന് ബോട്ടുകൾക്കും 2.5 ലക്ഷം രൂപവീതം പിഴ ചുമത്തി. പിടിച്ചെടുത്തവയിൽ ഭക്ഷ്യയോഗ്യമായ മത്സ്യം ലേലംചെയ്ത വകയിൽ ലഭിച്ച 1.2 ലക്ഷം രൂപ സർക്കാരിലേക്ക് അടച്ചു.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

psc

03

print edition അപ്രഖ്യാപിത നിയമന നിരോധനം; ഒഴിവുകൾ റിപ്പോർട്ട് ചെയ്യുന്നില്ല
Gold theft

05

print edition ചാലയിൽ വൻ സ്വർണ കവർച്ച; മോഷ്ടാക്കൾ എത്തിയത്‌ ബൈക്കുകളിൽ
deshabhimani section

Recommended

Deshabhimani
Home