Deshabhimani

ജെമിനി സർക്കസ് ഇന്നുമുതൽ തൃപ്പൂണിത്തുറയിൽ

Gemini Circus

ജെമിനി സർക്കസ് (ഫയൽ ചിത്രം)

വെബ് ഡെസ്ക്

Published on Nov 14, 2026, 01:57 AM | 1 min read

തൃപ്പൂണിത്തുറ


അമ്പരിപ്പിക്കുന്ന സാഹസികപ്രകടനങ്ങളും കണ്ണഞ്ചിപ്പിക്കുന്ന അഭ്യാസമുറകളും കൗതുകക്കാഴ്‌ചകളുമായി ജെമിനി സർക്കസ് ശനിയാഴ്‌ചമുതൽ തൃപ്പൂണിത്തുറയിൽ പ്രദർശനം തുടങ്ങും.


കുട്ടികൾക്കും മുതിർന്നവർക്കും ആസ്വാദനത്തിന്റെ പുതിയ കാഴ്ച സമ്മാനിക്കുന്ന ജെമിനി സർക്കസ് പുതിയകാവ് ഭഗവതിക്ഷേത്ര മൈതാനത്ത്‌ രാത്രി ഏഴിന് തൃപ്പൂണിത്തുറ നഗരസഭാ അധ്യക്ഷൻ പി എൽ ബാബു ഉദ്ഘാടനം ചെയ്യും. ദിവസവും രണ്ടുമണിക്കൂർവീതം ദൈർഘ്യമുള്ള മൂന്ന് പ്രദർശനങ്ങളാണ് ഉണ്ടാകുക. പകൽ ഒന്നിനും വൈകിട്ട് നാലിനും രാത്രി ഏഴിനുമാണ് പ്രദർശനങ്ങൾ.


ആഫ്രിക്കൻ ഫയർ ഡാൻസ്, കത്തികൾക്കുമുകളിൽ കിടന്നുകൊണ്ടുള്ള നൈഫ് ബാലൻസിങ്‌, മരണക്കിണർ, ഫയർഡാൻസ്, സ്കൈ വാക്ക്, സ്പ്രിങ്‌ നെറ്റ്, ഗ്ലോബൽ റൈഡിങ്‌ തുടങ്ങി ഒട്ടേറെ വിസ്‌മയക്കാഴ്ചകളാണ് ഇത്തവണ ഒരുക്കിയിരിക്കുന്നത്. സാഹസികതയുടെ ലോകം തീർക്കുന്ന സർക്കസ് ആവേശ കാഴ്ചകൾക്ക് എത്യോപ്യ, മണിപ്പുർ, നാഗാലാൻഡ് എന്നിവിടങ്ങളിൽനിന്നുള്ള 60ലേറെ കലാകാരന്മാരാണ് പങ്കെടുക്കുന്നത്.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

Sabarimala

01

print edition ശബരിമല തീർഥാടകർക്ക്‌ ഇൻഷുറൻസ്‌; മരിച്ചാൽ 2 ലക്ഷം രൂപവരെ സഹായം
KSRTC

02

print edition തയ്യാറെടുപ്പില്ലാതെ കെഎസ്ആർടിസി: ഗ്രാമീണസർവീസുകൾ വെട്ടി ശബരിമലയിലേക്ക് 457 ബസ്‌
Tribal Students

04

print edition മെന്റർ അധ്യാപകരില്ല; ആദിവാസി കുട്ടികൾ കൊഴിഞ്ഞുപോകുന്നു
deshabhimani section

Recommended

Deshabhimani
Home