Deshabhimani

പതിറ്റാണ്ടുകൾക്കുശേഷം 
നാടോടി സർക്കസ് സംഘം ഏലൂരിൽ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
avatar
സ്വന്തം ലേഖകൻ

Published on Nov 14, 2026, 01:59 AM | 1 min read

കളമശേരി


തുലാവർഷം വിടപറയുമ്പോൾ കൊയ്ത്ത് കഴിഞ്ഞ പാടത്തേക്ക് കൊട്ടും കുരവയുമായെത്തിയിരുന്ന സൈക്കിൾ സർക്കസ് സംഘം പതിറ്റാണ്ടുകൾക്കുശേഷം ഏലൂരിൽ വീണ്ടുമെത്തി. പതിവായി ദേശാടനക്കിളികൾ വന്നിറങ്ങുന്ന വടക്കുംഭാഗം പാടശേഖരത്തിന് സമീപമാണ് ശ്രീ ചാമുണ്ഡേശ്വരി സൈക്കിൾ സർക്കസ് സംഘം എത്തിയത്.


ഇരുപതുവർഷമായി ദക്ഷിണേന്ത്യ മുഴുവൻ സീസൺ അനുസരിച്ച്‌ പരിപാടി നടത്തി ജീവിക്കുന്ന മൈസൂരു കെ ആർ നഗറിൽനിന്നുള്ള നാടോടിസംഘമാണ്‌ വടക്കുംഭാഗം സുബ്രഹ്മണ്യ ക്ഷേത്രത്തിനുസമീപം തമ്പടിച്ചത്. സുന്ദർ, ലക്ഷ്മണൻ എന്നിവരും ഭാര്യയും മക്കളുമടങ്ങുന്ന കുടുംബവും സഹായികളും ഉൾപ്പെടുന്നതാണ് സംഘം. ടെന്റ്‌, സൈക്കിൾ, മറ്റ് സാമഗ്രികൾ എന്നിവയുമായി മൂന്ന് വാഹനത്തിലാണ് ഇവർ ഏലൂരിലെത്തിയത്.


വർണവെളിച്ചം വിതറിയ മൈതാനത്ത് സൈക്കിൾ അഭ്യാസങ്ങളും തമിഴ് നായികാനായകന്മാരുടെ വേഷത്തിൽ റിക്കാർഡ് ഡാൻസും സാഹസിക വിനോദങ്ങളുമായി പത്തംഗസംഘം വ്യാഴം വൈകിട്ടോടെയാണ് രണ്ടുദിവസപരിപാടി ആരംഭിച്ചത്. രാത്രി ഏഴുമുതൽ 10 വരെ പരിപാടി അവതരിപ്പിക്കും. കാണികൾ നൽകുന്ന സംഭാവനയാണ് സംഘത്തിന്റെ വരുമാനം. മൂന്നുപതിറ്റാണ്ടിനുശേഷമെത്തുന്ന നാടോടി സർക്കസ് കാണാൻ പഴമക്കാരും പുതിയ തലമുറയും ആവേശത്തോടെ ദൂരസ്ഥലങ്ങളിൽനിന്നുപോലും ക്ഷേത്രപരിസരത്തേക്ക് എത്തിയിരുന്നു.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

Sabarimala

01

print edition ശബരിമല തീർഥാടകർക്ക്‌ ഇൻഷുറൻസ്‌; മരിച്ചാൽ 2 ലക്ഷം രൂപവരെ സഹായം
KSRTC

02

print edition തയ്യാറെടുപ്പില്ലാതെ കെഎസ്ആർടിസി: ഗ്രാമീണസർവീസുകൾ വെട്ടി ശബരിമലയിലേക്ക് 457 ബസ്‌
Tribal Students

04

print edition മെന്റർ അധ്യാപകരില്ല; ആദിവാസി കുട്ടികൾ കൊഴിഞ്ഞുപോകുന്നു
deshabhimani section

Recommended

Deshabhimani
Home