കുസാറ്റ് അനിശ്ചിതകാലസമരം 37 ദിവസം പിന്നിട്ടു

കളമശേരി
കുസാറ്റിലെ നാല് മുതിർന്ന ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തതിൽ പ്രതിഷേധിച്ച് എംപ്ലോയീസ് അസോസിയേഷന്റെ നേതൃത്വത്തിൽ നടക്കുന്ന അനിശ്ചിതകാലസമരം 37 ദിവസം പിന്നിട്ടു. ജീവനക്കാർ നൽകിയ കേസ് ഹൈക്കോടതിയിൽ തിങ്കളാഴ്ച വിധി പറയും. വെള്ളിയാഴ്ച നടന്ന സിൻഡിക്കറ്റ് 21ന് വിഷയം വീണ്ടും പരിഗണിക്കാൻ തീരുമാനിച്ചു.
തിങ്കളാഴ്ചയോടെ സമരം കൂടുതൽ ശക്തമാക്കുമെന്ന് ഭാരവാഹികൾ പറഞ്ഞു. വെള്ളിയാഴ്ചത്തെ സമരം എൻജിഒ യൂണിയൻ ജില്ലാ ജോയിന്റ് സെക്രട്ടറി ടി വി സിജിൻ ഉദ്ഘാടനം ചെയ്തു. എംപ്ലോയീസ് അസോസിയേഷൻ പ്രസിഡന്റ് എ ജെ മെറിമോൾ അധ്യക്ഷയായി. എക്സി. കമ്മിറ്റി അംഗങ്ങളായ ജോ ജോൺ, വി ആർ ജ്യോൽസ്ന എന്നിവർ ഉപവാസമനുഷ്ഠിച്ചു. വനിതാവേദി കൺവീനർ മഞ്ജു എൻ തങ്കപ്പൻ, ജോയിന്റ് സെക്രട്ടറി സി എസ് ഗിരീഷ് കുമാർ എന്നിവർ സംസാരിച്ചു.








0 comments