സഹകരണ വാരാഘോഷം ഉപേക്ഷിച്ചു; കേന്ദ്രസർക്കാരിനെതിരെ പ്രതിഷേധസദസ്സ്

സഹകരണ വാരാഘോഷം നിർത്തലാക്കിയ കേന്ദ്ര സഹകരണ മന്ത്രാലയത്തിന്റെ നടപടിക്കെതിരെ കേരള കോ–-ഓപ്പറേറ്റീവ് എംപ്ലോയീസ് യൂണിയൻ ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധസദസ്സ് സിഐടിയു സംസ്ഥാന വൈസ് പ്രസിഡന്റ് എൻ കെ രാമചന്ദ്രൻ ഉദ്ഘാടനം ചെയ്യുന്നു
കൊച്ചി
സഹകരണ വാരാഘോഷം നിർത്തലാക്കിയ കേന്ദ്ര സഹകരണ മന്ത്രാലയത്തിന്റെ നടപടിക്കെതിരെ കേരള കോ-–ഓപ്പറേറ്റീവ് എംപ്ലോയീസ് യൂണിയൻ (സിഐടിയു) ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സഹകരണ ജീവനക്കാർ പ്രതിഷേധിച്ചു.
എറണാകുളം വഞ്ചി സ്ക്വയറിൽ നടന്ന സദസ്സ് സിഐടിയു സംസ്ഥാന വൈസ് പ്രസിഡന്റ് എൻ കെ രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു. യൂണിയൻ ജില്ലാ പ്രസിഡന്റ് കെ എ ജയരാജ് അധ്യക്ഷനായി. ജില്ലാ സെക്രട്ടറി ആർ അനീഷ്, സംസ്ഥാന സെക്രട്ടറി ടി ആർ സുനിൽ, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ ഷൈലജ റഹ്മാൻ, പി പി ആഷ, ജില്ലാ വൈസ് പ്രസിഡന്റ് കെ എസ് മിനി, സി പി അനിൽ എന്നിവർ സംസാരിച്ചു.








0 comments