Deshabhimani

ക്ഷേമനിധി ഓഫീസിലേക്ക്‌ 
നിർമാണ തൊഴിലാളി മാർച്ച്

kkntc
വെബ് ഡെസ്ക്

Published on Nov 14, 2026, 02:23 AM | 1 min read

കൊച്ചി


പെൻഷനും മറ്റാനുകൂല്യങ്ങളും കുടിശ്ശിക തീർത്ത് വിതരണം ചെയ്യുക, ബോർഡിന്റെ സാമ്പത്തിക ബാധ്യത കേന്ദ്ര–-സംസ്ഥാന സർക്കാരുകൾ ഏറ്റെടുക്കുക, സെസ് പിരിക്കാനുള്ള മാനദണ്ഡം മാറ്റാനുള്ള തീരുമാനം ഉപേക്ഷിക്കുക തുടങ്ങിയ മുദ്രാവാക്യങ്ങളുയർത്തി ജില്ലാ കെട്ടിടനിർമാണ തൊഴിലാളി യൂണിയൻ നേതൃത്വത്തിൽ ക്ഷേമനിധി ഓഫീസിനുമുന്നിൽ തൊഴിലാളികൾ മാർച്ചും ധർണയും നടത്തി.


സിഐടിയു ജില്ലാ സെക്രട്ടറി പി ആർ മുരളീധരൻ ഉദ്‌ഘാടനംചെയ്തു. സി കെ പരീത്‌ അധ്യക്ഷനായി. സിഐടിയു ജില്ലാ പ്രസിഡന്റ്‌ ജോൺ ഫെർണാണ്ടസ്, സംസ്ഥാന കമ്മിറ്റി അംഗം കെ വി മനോജ്, കെ എസ്‌ രാധാകൃഷ്ണൻ, സി മണി, പി ആർ സത്യൻ, പി പി ജിജി എന്നിവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home