Deshabhimani

‘ഉജ്ജ്വല ബാല്യം' പുരസ്‌കാരം നേടി
റിയാൻ പ്രിയേഷും 
ആന്റണി ആൽജിനും

'Brilliant Childhood'

‘ഉജ്ജ്വലബാല്യം' പുരസ്കാരം നേടിയ 
റിയാൻ പ്രിയേഷും ആന്റണി ആൽജിനും

വെബ് ഡെസ്ക്

Published on Nov 14, 2026, 02:26 AM | 1 min read

ആലുവ


സംസ്ഥാന സർക്കാരിന്റെ ‘ഉജ്ജ്വല ബാല്യം' പുരസ്കാരം നേടി ആലുവ സ്കൂൾ ഫോർ ദ ബ്ലൈൻഡിലെ ആറാംക്ലാസ് വിദ്യാർഥി റിയാൻ പ്രിയേഷും അഞ്ചാം ക്ലാസ് വിദ്യാർഥി ആന്റണി ആൽജിനും. പഠനത്തോടൊപ്പം കല, കായിക, ഐടി മേഖലകളിൽ അസാധാരണ മികവ് പുലർത്തിയതിനാണ് ഇരുവർക്കും പുരസ്‌കാരം. കലോത്സവവേദികളിലും റിയാലിറ്റി ഷോകളിലും പങ്കെടുത്ത് തന്റെ സംഗീതപ്രതിഭ തെളിയിച്ച വിദ്യാർഥിയാണ് റിയാൻ. വാദ്യോപകരണങ്ങളിലെ പ്രാവീണ്യം, ബ്ലൈൻഡ്‌ കേരള ക്രിക്കറ്റ് ടീം അംഗം, ഐടി രംഗത്തെ മികവ് എന്നിവ പരിഗണിച്ചാണ് ആന്റണി ആൽജിന്‌ പുരസ്കാരം. പുരസ്കാരജേതാക്കളെ സ്കൂൾ മാനേജ്‌മെന്റും അധ്യാപകരും പിടിഎയും ചേർന്ന്‌ അഭിനന്ദിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home