Deshabhimani

നാടക് ജില്ലാ സമ്മേളനം തുടങ്ങി

നാടക് ജില്ലാ സമ്മേളനം ചൊക്ലിയിൽ പി കെ പ്രവീൺ എംഎൽഎ ഉദ്ഘാടനം ചെയ്യുന്നു
വെബ് ഡെസ്ക്

Published on Nov 14, 2026, 02:45 AM | 1 min read

പാനൂർ നാടക പ്രവർത്തകരുടെ കൂട്ടായ്മ "നാടക്’ ജില്ലാ സമ്മേളനത്തിന് ചൊക്ലിയിൽ പ്ര‍ൗഢോജ്ജ്വല തുടക്കം. രജിസ്ട്രാർ ഓഫീസ് പരിസരത്ത് നിന്നും ആരംഭിച്ച നാടക വേഷങ്ങൾ ധരിച്ച നാടക പ്രവർത്തകർ അണിനിരന്ന തിയറ്റർ മാർച്ച് കാഞ്ഞിരത്തിൻ കീഴിൽ സമാപിച്ചു. രാമവിലാസം ഹയർ സെക്കൻഡറി സ്‌കൂൾ അങ്കണം "പവിത്രൻ കൂത്തുപറമ്പ് " നഗറിൽ പി കെ പ്രവീൺ എംഎൽഎ ഉദ്ഘാടനം ചെയ്തു. ചൊക്ലി പഞ്ചായത്ത് പ്രസിഡന്റ്‌ എൻ അനൂപ് അധ്യക്ഷനായി. സംവിധായകൻ പ്രദീപ് ചൊക്ലി, നാടക് സംസ്ഥാന സെക്രട്ടറി ജെ ശൈലജ, ജില്ലാ പ്രസിഡന്റ്‌ ടി ടി വേണുഗോപാൽ, സെക്രട്ടറി പ്രകാശൻ ചെങ്ങൽ, വി പി രാജൻ, സുരേഷ് പരിയാരം, എൻ രഘുനാഥ് എന്നിവർ സംസാരിച്ചു. ഒ അജിത് കുമാർ സ്വാഗതവും എൻ ധനഞ്ജയൻ നന്ദിയും പറഞ്ഞു. പരിയാരം നാടകസംഘത്തിന്റെ മല്ലനും മാതേവനും, പയ്യന്നൂർ ജ്വലന സ്ത്രീ സാംസ്കാരിക വേദിയുടെ വിചാരണ, കണ്ണൂർ സംഘവേദിയുടെ ഉഹുറു എന്നീ നാടകങ്ങളും അരങ്ങേറി. മാറുന്ന ലോകവും മാറാത്ത ചിന്തയും വിഷയത്തിൽ നടന്ന സംവാദത്തിൽ ജെ ശൈലജ മോഡറേറ്ററായി. എം എൻ കാരശേരി, കേളുവേട്ടൻ പഠനകേന്ദ്രം ഡയറക്ടർ കെ ടി കുഞ്ഞിക്കണ്ണൻ, ആർ യൂസഫ് എന്നിവർ സംസാരിച്ചു. വിനോദ് നാരോത്ത് സ്വാഗതവും ബൈജു ഭാസ്‌കരൻ നന്ദിയും പറഞ്ഞു. ശനി വൈകിട്ട് 4ന് നാടകപ്രവർത്തകരുടെ സംവാദം അരങ്ങനുഭവം മുഹമ്മദ് പേരാമ്പ്രയും ഉദ്ഘാടനം ചെയ്യും. യോഗാ ഡാൻസ്, ഒരു കോഴിക്കോടൻ ഹൽവ, വീരവേൾ വെട്രിവേൽ എന്നീ നാടകങ്ങളും അരങ്ങേറും. ഞായർ രാവിലെ എട്ടരക്ക് പ്രതിനിധി സമ്മേളനം നാടക് സംസ്ഥാന സെക്രട്ടറി ജെ ശൈലജയും വൈകിട്ട് 6ന് സമാപന സമ്മേളനം കാരായി രാജൻ എംഎൽഎയും ഉദ്ഘാടനം ചെയ്യും.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home