Deshabhimani

ശിശുദിനാഘോഷം വർണാഭമായി

Children's Day Celebration
വെബ് ഡെസ്ക്

Published on Nov 14, 2026, 02:53 AM | 1 min read

കൂത്താട്ടുകുളം


ഇൻഫന്റ് ജീസസ് ഇംഗ്ലീഷ് മീഡിയം ഹൈസ്കൂളിൽ ശിശുദിനാഘോഷങ്ങളുടെ ഭാഗമായി റാലി, ഫാൻസിഡ്രസ്, സംഗീതവിരുന്ന്‌ എന്നിവയുണ്ടായി. പ്രിൻസിപ്പൽ സിസ്റ്റർ അനിറ്റ ശൗര്യാംകുഴിയിൽ ഉദ്ഘാടനം ചെയ്തു. സംഗീതസംവിധായകരും ഗായകരുമായ ജോയൽ ഷീൻ, ജിയ ഷീൻ എന്നിവർ സംഗീതപരിപാടി അവതരിപ്പിച്ചു.


കൂത്താട്ടുകുളം ഹോളി ഫാമിലി ചർച്ച് അസി. വികാരി ഫാ. ജോസഫ് മരോട്ടിക്കൽ, സിസ്റ്റർ ലിസ്‌ലിൻ എന്നിവർ സംസാരിച്ചു. കൂത്താട്ടുകുളം ഗവ. യുപി സ്കൂളിൽ നടന്ന ശിശുദിനാഘോഷം ഹെഡ്മിസ്ട്രസ് ടി വി മായ ഉദ്ഘാടനം ചെയ്തു. മനോജ് കരുണാകരൻ അധ്യക്ഷനായി, ലിനു റോസ്, ബീസ്മി ശശി, വി കെ ബീന, കെ പി രേഖ, മഞ്ജുമോൾ മാത്യു, കെ എൻ ഉഷ എന്നിവർ സംസാരിച്ചു.


കോലഞ്ചേരി കക്കാട്ടുപാറ ഗവ. എൽപി സ്കൂളിൽ ശിശുദിനാഘോഷ പരിപാടികൾ പൂതൃക്ക പഞ്ചായത്തംഗം ടി കെ സുരേഷ് ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ്‌ പി കെ അനീഷ് അധ്യക്ഷനായി. പുത്തൻകുരിശ് എസ്ഐ വി എൻ ഷിബു ശിശുദിനസന്ദേശം നൽകി. റാലി, വിവിധ കലാപരിപാടികൾ എന്നിവയും നടന്നു. പൂതൃക്ക ഗവ. ഹയർ സെക്കൻഡറി സ്‌കൂളിൽ ശിശുദിനത്തോടനുബന്ധിച്ച് റാലി നടത്തി. അധ്യാപിക ദീപ ബി നായർ സന്ദേശം നൽകി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home