ജിഎൻഎ കരാർ വൈദ്യുതി കൊള്ള കെഎസ്ഇബി ഓഫീസുകളിലേക്ക് ഡിവൈഎഫ്ഐ മാർച്ച്

കാസർകോട് യുഡിഎഫ് സർക്കാരിന്റെ ജിഎൻഎ കരാർ വൈദ്യുതി കൊള്ളയ്ക്കെതിരെ ‘പവർ ഗ്രൂപ്പ് ഭരണം പകൽക്കൊള്ള, ജുഡീഷ്യൽ അന്വേഷണം വേണം’ മുദ്രാവാക്യമുയർത്തി ബ്ലോക്ക് കേന്ദ്രങ്ങളിൽ ഡിവൈഎഫ്ഐ നേതൃത്വത്തിൽ കെഎസ്ഇബി ഓഫീസ് മാർച്ച് സംഘടിപ്പിച്ചു. തൃക്കരിപ്പൂർ - കാലിക്കടവിൽ ജില്ലാ സെക്രട്ടറി എം വി രതീഷ് ഉദ്ഘാടനംചെയ്തു. കെ ഭജിത്ത് അധ്യക്ഷനായി. കെ വി യദു, പി വൈശാഖ്, ഇ സിദ്ധുലാൽ, കെ വിപിൻ എന്നിവർ സംസാരിച്ചു. ഉദുമയിൽ ജില്ലാ പ്രസിഡന്റ് വി ഗിനീഷ് ഉദ്ഘാടനംചെയ്തു. സുനിൽ പെരുമ്പള അധ്യക്ഷനായി. രഞ്ജിത്ത് പനയാൽ, സുധീഷ് ഉലൂജി, രജിത ബാര, ജാസിർ പാലക്കുന്ന് എന്നിവർ സംസാരിച്ചു. കാഞ്ഞങ്ങാട് -പുതിയകോട്ടയിൽ ജില്ലാ ട്രഷറർ കെ ആർ അനിഷേധ്യ ഉദ്ഘാടനംചെയ്തു. യതീഷ് വാരിക്കാട്ട് അധ്യക്ഷനായി. ഋഷിത സി പവിത്രൻ, സിദ്ധാർഥ് രവീന്ദ്രൻ, സുജിത് മോനാച്ച എന്നിവർ സംസാരിച്ചു. കാറഡുക്ക- മുള്ളേരിയയിൽ സംസ്ഥാന ജോയിന്റ് സെക്രട്ടറി രജീഷ് വെള്ളാട്ട് ഉദ്ഘാടനംചെയ്തു. ശ്രീജിത്ത് മഞ്ചക്കൽ അധ്യക്ഷനായി. രതീഷ്, രാജേഷ, അബ്ദുൾ റഹ്മാൻ, ജ്യോത്സ്ന, ശരണ്യ, മനോജ് ഇരിയണ്ണി എന്നിവർ സംസാരിച്ചു. ചെറുവത്തൂർ -പടന്നയിൽ ജില്ലാ ജോയിന്റ് സെക്രട്ടറി കെ കനേഷ് ഉദ്ഘാടനംചെയ്തു. കെ സജേഷ് അധ്യക്ഷനായി. ടീ പി റിജിൻ കൃഷ്ണ, സെറീന സലാം, ശ്രീജിത്ത് രവീന്ദ്രൻ എന്നിവർ സംസാരിച്ചു. നീലേശ്വരത്ത് ജില്ലാ ജോയിന്റ് സെക്രട്ടറി കെ മഹേഷ് ഉദ്ഘാടനംചെയ്തു. പി അഖിലേഷ് അധ്യക്ഷനായി. അമൃത സുരേഷ്, എ അഭിജിത്ത്, വി വി ജിതേഷ്, കെ പി നിധീഷ്, കെ സനുമോഹൻ എന്നിവർ സംസാരിച്ചു. എളേരി ഭീമനടിയിൽ ജില്ലാ കമ്മിറ്റി അംഗം ടി കെ ഗിരീഷ് ഉദ്ഘാടനംചെയ്തു. രജിത്ത് പൂങ്ങോട് അധ്യക്ഷനായി. കെ കെ ദീപിൻ, അഖിൽ പ്ലാച്ചിക്കര എന്നിവർ സംസാരിച്ചു. പനത്തടി -രാജപുരത്ത് ജില്ല സെക്രട്ടറിയേറ്റ് അംഗം ദർശന ജയപുരം ഉദ്ഘാടനംചെയ്തു. ബി പി വിഷ്ണു അധ്യക്ഷനായി. ഷൈജിൻ, അനൂപ്, നീതുപ്രമോദ്, സച്ചിൻ ഗോപു എന്നിവർ സംസാരിച്ചു. ബേഡകം -കുറ്റിക്കോലിൽ എസ്എഫഐ കേന്ദ്രകമ്മിറ്റി അംഗം ബിപിൻരാജ് പായം ഉദ്ഘാടനംചെയ്തു. ശിവൻ ചൂരിക്കോട് അധ്യക്ഷനായി. വിഷ്ണുചേരിപ്പാടി, ബി സി കിരൺ, കെ നിവേദ്, എസ് ബി ശ്രുതി എന്നിവർ സംസാരിച്ചു. കാസർകോട്ട് -വിദ്യാനഗറിൽ ജില്ലാ വൈസ് പ്രസിഡന്റ് നാസറുദ്ദീൻ മലങ്കര ഉദ്ഘാടനംചെയ്തു. ബി ദീക്ഷിത അധ്യക്ഷയായി. ജ്യോതി ചെന്നിക്കര, പ്രവീൺ പാടി എന്നിവർ സംസാരിച്ചു. കുമ്പള - സീതാംഗോളിയിൽ ജില്ലാ വൈസ് പ്രസിഡന്റ് സുഭാഷ് പാടി ഉദ്ഘാടനംചെയ്തു. എം എച്ച് അബ്ദുൾ മജീദ് അധ്യക്ഷനായി. ആസിഫ്, വിശ്വരാജ് എന്നിവർ സംസാരിച്ചു. മഞ്ചേശ്വരം -ഉപ്പളയിൽ എസ്എഫ്ഐ ജില്ലാ പ്രസിഡന്റ് എം അനുരാജ് ഉദ്ഘാടനംചെയ്തു. ഷബീർ അധ്യക്ഷനായി. സി എച്ച് ഉദയ, കെ ബി റോഷിൻ വിനയ് കുമാർ എന്നിവർ സംസാരിച്ചു.








0 comments