Deshabhimani

സർക്കാർ ഇടപെടലില്ല 
അരിവില കുതിച്ചുയരുന്നു

അരി വില മുമ്പെങ്ങുമില്ലാത്ത രീതിൽ കുത്തനെ ഉയരുന്നത്.
വെബ് ഡെസ്ക്

Published on Nov 14, 2026, 03:00 AM | 2 min read

നീലേശ്വരം കുതിച്ചുയർന്ന്‌ അരിവില. വിലക്കയറ്റം തടയാന്‍ വഴികാണാതെ സര്‍ക്കാര്‍. അരിയില്‍നിന്നുള്ള എഥനോള്‍ ഉത്പാദനം വര്‍ധിപ്പിക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ നീക്കം ഭക്ഷ്യ സുരക്ഷയെ ബാധിക്കുമെന്ന് ആശങ്ക ഉയരുന്നതിനിടെയാണ് അരി വില മുമ്പെങ്ങുമില്ലാത്ത രീതിൽ കുത്തനെ ഉയരുന്നത്. 35 വർഷത്തിനിാെയുള്ള ഏറ്റവും വലിയ വിലവർധനയാണിതെന്ന് വ്യാപാരികൾ പറയുന്നു. സംസ്ഥാന സർക്കാർ വില നിയന്ത്രണത്തിന് യാതൊരു നടപടിയും എടുത്തിട്ടില്ലെന്നത് സാധാരണ ജനങ്ങളുടെ ജീവിതം ദുരിതത്തിലാക്കി. മൂന്ന് മാസത്തിനിടെ അരിക്ക്‌ വിവിധ ഇനങ്ങളിലായി വര്‍ധിച്ചത് 10 മുതൽ 30 രൂപയാണ്. പൊന്നി അരിക്കാണ് ഏറ്റവും കൂടുതൽ വില കൂടിയത്‌. കിലോയ്ക്ക് 80 മുതൽ 90 രൂപവരെ ഉയർന്നു. മുമ്പ് 50 മുതൽ 65 രൂപയായിരുന്നു വില. മട്ട അരി, പാലക്കാടൻ ജയ -കിലോയ്ക്ക് 53.50 മുതൽ 60 രൂപ വരെ എത്തി. ചമ്പ അരി കിലോയ്ക്ക് 59 രൂപ. കുറുവ കിലോയ്ക്ക് 65 മുതൽ 85 രൂപ വരെയായി. പൊന്നി അരിക്ക് 30 രൂപയും കൂടി. തമിഴ്നാട്ടില്‍നിന്നുള്ള പൊന്നി, പച്ചരി എന്നിവയ്ക്കും വില വര്‍ധിച്ചിട്ടുണ്ട്. വിളവെടുപ്പിലെ കുറവും വെള്ളത്തിന്റെ ലഭ്യതക്കുറവും കൃഷി നാശവും വിലക്കയറ്റത്തിന്‌ കാരണമായി. കോല അരിയുടെ ചില്ലറ വില 105 രൂപയായി. കുറുവ, മട്ട അരികള്‍ക്ക് മൂന്ന് മുതല്‍ എട്ട് രൂപ വരെയാണ് വര്‍ധന. പൊന്നി അരിക്ക് ഒറ്റയടിക്ക് 30 രൂപയാണ് വര്‍ധിച്ചത്. നേരത്തെ 60 രൂപയുണ്ടായിരുന്ന പൊന്നി അരിക്ക് ഇപ്പോള്‍ 90 രൂപയാണ് വില. 60 മുതൽ 65 രൂപ വരെ വിലയുണ്ടായിരുന്ന ജീരകശാല ബിരിയാണി അരിക്ക് 90 മുതൽ 95 രൂപ വരെ വില വർധിച്ചു. എഥനോള്‍ ഉല്‍പാദനത്തിനായി ധാന്യങ്ങള്‍ ഉപയോഗിക്കുന്നത് വിപണിയിലെ സ്റ്റോക്കിനെ ബാധിച്ചാൽ വില ഇനിയും വർധിക്കുമെന്ന് വ്യാപാരികൾ പറയുന്നു. പ്രധാനമായും തമിഴ്നാട്, ആന്ധ്ര എന്നിവിടങ്ങളില്‍നിന്നാണ് പൊന്നി അരി വരുന്നത്. കൃഷിനാശവും ജലക്ഷാമവും അരിയുടെ ലഭ്യതയെ ബാധിച്ചിട്ടുണ്ട്. വില വര്‍ധനയില്‍ വ്യാപാരികളും ആശങ്കയിലാണ്. രാജ്യത്ത് ഈ സാമ്പത്തികവര്‍ഷം അരി ഉല്‍പാദനത്തില്‍ കുറവുണ്ടാകുമെന്ന കേന്ദ്ര കൃഷിമന്ത്രാലയത്തിന്റെ വിലയിരുത്തലിന് പിന്നാലെയാണ് അരിവില ഉയരുന്നത്. അരിയുടെയും ഗോതമ്പിന്റെയും ബഫര്‍ സ്റ്റോക്ക് ഇതിനായി ഉപയോഗിക്കാന്‍ പോകുന്നുവെന്നാണ് വിവരം. സംസ്ഥാനത്തിന്റെ ആശങ്ക കേന്ദ്രത്തെ അറിയിക്കുമെന്നും അരി വില നിയന്ത്രിക്കാനായി നടപടിയെടുക്കുമെന്നും മന്ത്രി അനൂപ് ജേക്കബ് പറഞ്ഞുവെങ്കിലും ഇതുവരെയും ഒരു നടപടിയും കൈക്കൊണ്ടിട്ടില്ല. അരിയുടെയും ഗോതമ്പിന്റെയും ബഫര്‍ സ്റ്റോക്ക് എഥനോള്‍ ഉല്‍പ്പാദനത്തിനായി ഉപയോഗിക്കാന്‍ സാധ്യതയുണ്ടെന്ന റിപ്പോര്‍ട്ടുകളാണ് ആശങ്കയ്ക്ക് പിന്നിലെ കാരണം. മറ്റ്‌ നിത്യോപയോഗ സാധനങ്ങളിലും വലിയ വിലവർധനയുണ്ട്‌. തുവര, കടല, തുവരപ്പരിപ്പ്, ഉഴുന്നുപരിപ്പ് എന്നിവയ്‌ക്ക്‌ 30 മുതൽ 40 രൂപ വരെയാണ് കൂടിയത്‌. ഈ നിലയിൽ പോയാൽ സാധാരണക്കാരുടെ കുടുംബ ബഡ്ജറ്റ് താളംതെറ്റുമെന്ന്‌ ഉറപ്പാണ്‌.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home