Deshabhimani

ഡിഎംഒ ഓഫീസിലേക്ക് ആശാ പ്രവർത്തകരുടെ ഉജ്വല മാർച്ച്

ആശാവർക്കേഴ്സ് യൂണിയൻ ജില്ലാ കമ്മിറ്റി നേതൃത്വത്തിൽ ആശ പ്രവർത്തകർ കാഞ്ഞങ്ങാട്  പുതിയകോട്ട ഡിഎംഒ ഓഫീസിലേക്ക് നടത്തിയ മാർച്ച് സിഐടിയു ജില്ലാ വൈസ് പ്രസിഡന്റ്‌ ടി നാരായണൻ ഉദ്ഘാടനംചെയ്യുന്നു
വെബ് ഡെസ്ക്

Published on Nov 14, 2026, 03:00 AM | 1 min read

കാഞ്ഞങ്ങാട്‌ വർധിപ്പിച്ച ഇൻസെന്റീവ് മുൻകാല പ്രാബല്യത്തോടെ നടപ്പാക്കുക, പ്രഖ്യാപിച്ച 21000 ഓണറേറിയം അനുവദിക്കുക, ശൈലി ആപ്പിന് മൊബൈൽ അനുവദിക്കുക, ആശമാരെ അനധികൃതമായി വാർഡ് മാറ്റുന്നത് അവസാനിപ്പിക്കുക, അമിത ജോലി അടിച്ചേൽപ്പിക്കുന്നത് അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച്‌ ആശാ വർക്കർസ് യൂണിയൻ (സിഐടിയു) ജില്ലാ കമ്മിറ്റി നേതൃത്വത്തിൽ ആശാ പ്രവർത്തകർ ഡിഎംഒ ഓഫീസിലേക്ക് മാർച്ച് നടത്തി. കാഞ്ഞങ്ങാട് പ്രകടനം നടന്നു. തുടർന്ന് ഓഫീസിനുമുന്നിൽ പ്രതിഷേധ ധർണ സിഐടിയു ജില്ലാ വൈസ് പ്രസിഡന്റ്‌ ടി നാരായണൻ ഉദ്ഘാടനംചെയ്തു. യൂണിയൻ ജില്ലാ പ്രസിഡന്റ് വി വി പ്രസന്നകുമാരി അധ്യക്ഷയായി. എം മഞ്ജുഷ, ടി കെ സവിതകുമാരി, ബിന്ദു കൃഷ്ണൻ, പ്രീത മടിക്കൈ എന്നിവർ സംസാരിച്ചു. ജില്ലാ സെക്രട്ടറി ഇ രമണി സ്വാഗതംപറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home