Deshabhimani

പലഹാരം നൽകി നാട്‌ വരവേൽക്കും മാണിയാട്ട്‌ ഇന്ന്‌ കളിവിളക്ക്‌ തെളിയും

നാടക മത്സരം കാണാനെത്തുന്നവർക്ക് വനിതാ കമ്മിറ്റിയുടെ നേതൃത്വത്തിൽ വിഭവങ്ങൾ തയ്യാറാക്കുന്നു
വെബ് ഡെസ്ക്

Published on Nov 14, 2026, 03:00 AM | 1 min read

മാണിയാട്ട് നാടകാചാര്യൻ എൻ എൻ പിള്ളയുടെ സ്മരണയ്ക്ക് മാണിയാട്ട് കോറസ് കലാ സമിതി ബഹുജന പങ്കാളിത്തത്തോടെ സംഘടിപ്പിക്കുന്ന സംസ്ഥാന പ്രൊഫഷണൽ നാടക മത്സരത്തിന്‌ ശനിയാഴ്‌ച കളിവിളക്ക് തെളിയുമ്പോൾ നാടകങ്ങൾക്കൊപ്പം ചർച്ച ചെയ്യപ്പെടുക മാണിയാട്ട് ഗ്രാമത്തിന്റെ കൂട്ടായ്മ കൂടിയാണ്. സംസ്ഥാനത്ത് എൻ എൻ പിള്ളയെ സ്മരിക്കാൻ സ്മാരകം നിർമിക്കുകയും സംസ്ഥാന നാടക മത്സരം സംഘടിപ്പിക്കുകയും ചെയ്യുന്ന ഒരേയൊരു നാട് മാണിയാട്ടാണ്. 13-മത് നാടക മത്സരമാണ് ഇത്തവണത്തേത്‌. നാടകം തുടങ്ങിയാൽ എല്ലാ വഴികളും മാണിയാട്ടേക്കാണ്. കമ്യൂണിസ്റ്റ് കർഷക പ്രസ്ഥാനങ്ങൾ നൽകിയ ഊർജം മാണിയാട്ടിന്റെ ഓരോ ചലനത്തിലുമുണ്ട്. അനുഭവ സമ്പത്തുള്ള നിരവധി നാടക പ്രവർത്തകരുടെ നാടാണിത്. നാടകട്ട് മത്സരത്തിനു തിരശീല ഉയരുമ്പോൾ കാഴ്ചക്കാരെ നാട്ടുകാർ വരവേൽക്കുന്നത് നാടിന്റെ പലഹാരം നൽകിയാണ്. 5000 പേർക്ക് സൗകര്യമൊരുക്കിയ ആസ്വാദക മുറ്റത്ത് വന്നു ചേരുന്നവർക്കെല്ലാം പലഹാര വിതരണമുണ്ട്. ഇതിനായി നൂറിൽ പരം വനിതകൾ അരയും തലയും മുറുക്കി പലഹാരമൊരുക്കിലായിരുന്നു. നാടിന്റെ സംഘശക്തിയും ഐക്യബോധവും ഉയർത്തിക്കാട്ടിയതാണ് പലഹാരമൊരുക്കൽ. വിഭവം തയ്യാറാക്കുന്നതിനുള്ള ഒരുക്കങ്ങൾ എം വി കോമൻ നമ്പ്യാർ ഉദ്ഘാടനം ചെയ്തു. ശനിയാഴ്‌ച നാടക കേന്ദ്രമായ മടിക്കൈ കർഷക കലാവേദി പരിസരത്തുനിന്ന്‌ നാടക ജ്യോതി പ്രയാണമാരംഭിക്കും. പകൽ മൂന്നിന് 13 നാടക പ്രവർത്തകർ ജ്യോതി കൊളുത്തും. നാടക പ്രവർത്തകൻ പയ്യന്നൂർ മുരളി ജ്യോതി ഏറ്റുവാങ്ങി അത്‌ലറ്റുകൾ റിലെയായി മാണിയാട്ടെത്തിക്കും. അരയാൽത്തറ പരിസരത്തുനിന്ന്‌ ഘോഷയാത്രയായി ജ്യോതി നാടക കേന്ദ്രത്തിലെത്തിക്കും. തുടർന്ന് വിശിഷ്ടാതിഥി സിദ്ധർഥ് ഭരതൻ കളിവിളക്ക് തെളിക്കും. നാടകമത്സരം മുൻ മന്ത്രി കെ ടി ജലിൽ ഉദ്ഘാടനംചെയ്യും സിനിമാരംഗത്തെ സമഗ്ര സംഭാവനക്ക് സിദ്ധാർഥ് ഭരതൻ പുരസ്‌കാരം ഏറ്റുവാങ്ങും. വിവിധ മേഖലയിൽ മികവുപുലർത്തിയവർക്ക്‌ ഉപഹാരം നൽകും. തുടർന്ന് എൻ എൻ പിള്ളയുടെ ‘ഡാം’ പ്രദർശന നാടകവും അരങ്ങേറും. ദിവസവും 6.30ന് കളിവിളക്ക് തെളിക്കും. 23ന് സമാപന സമ്മേളനം മുൻ മന്ത്രി ഇ പി ജയരാജൻ ഉദ്ഘാടനംചെയ്യും. നാടകരംഗത്തെ സമഗ്ര സംഭാവനക്കുള്ള എൻ എൻ പിള്ള സ്മാരക പുരസ്കാരം പൗർണമി ശങ്കറിന് സമ്മാനിക്കും. മുൻമന്ത്രി വി എൻ വാസവൻ പങ്കെടുക്കും.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home