Deshabhimani

എൽഡിഎഫ് പ്രതിഷേധം ഫലംകണ്ടു;
തൃക്കാക്കര നഗരസഭാ പാർക്ക് തുറക്കും

Thrikkakara Municipal Park will open

അടച്ചിട്ടിരിക്കുന്ന തൃക്കാക്കര നഗരസഭാ പാർക്ക് തുറക്കണമെന്നാവശ്യപ്പെട്ട് 
എൽഡിഎഫ് കൗൺസിലർമാർ അസി. എക്സിക്യൂട്ടീവ് എൻജിനീയറുടെ 
ഓഫീസിൽ പ്രതിഷേധിക്കുന്നു

വെബ് ഡെസ്ക്

Published on Nov 14, 2026, 02:38 AM | 1 min read

കാക്കനാട്


പത്തുമാസമായി അടച്ചിട്ടിരുന്ന തൃക്കാക്കര നഗരസഭാ പാർക്ക് പൊതുജനങ്ങൾക്കായി തുറന്നുകൊടുക്കാൻ തീരുമാനം. പാർക്ക് തുറക്കണമെന്നാവശ്യപ്പെട്ട് എൽഡിഎഫ് കൗൺസിലർമാർ നടത്തിയ പ്രതിഷേധത്തെ തുടർന്നാണ് നടപടി. അടുത്ത നഗരസഭാ കൗൺസിൽ യോഗത്തിൽ വിഷയം അജൻഡയായി ഉൾപ്പെടുത്തി പാർക്ക് തുറക്കാനുള്ള നടപടി വേഗത്തിലാക്കുമെന്ന് അധികൃതർ ഉറപ്പുനൽകി.​ പ്രതിപക്ഷ നേതാവ് സി പി സാജലിന്റെ നേതൃത്വത്തിൽ എൽഡിഎഫ് കൗൺസിലർമാർ അസി. എക്സിക്യൂട്ടീവ് എൻജിനീയർ സി എസ് ഷിജുവിന്റെ ഓഫീസിലെത്തിയാണ് പ്രതിഷേധിച്ചത്.​


അടുത്ത കൗൺസിൽ യോഗത്തിൽ പാർക്ക് തുറക്കുന്ന വിഷയം അജൻഡയിൽ ഉൾപ്പെടുത്താമെന്നും വേഗത്തിൽ നടപടി സ്വീകരിക്കാമെന്നും ഉറപ്പുനൽകി. പാർക്കിലെ തകരാറിലായ കുട്ടികളുടെ കളിയുപകരണങ്ങൾ മാറ്റി പുതിയവ സ്ഥാപിക്കാൻ രണ്ടുമാസത്തെ സമയം വേണമെന്നും അദ്ദേഹം അറിയിച്ചു.​


അപകടാവസ്ഥയിലുള്ളതും കേടായതുമായ കളിയുപകരണങ്ങൾ മാറ്റിയശേഷമേ പൊതുജനങ്ങൾക്ക് പ്രവേശനം അനുവദിക്കാവൂ എന്നും കൗൺസിലർമാർ ആവശ്യപ്പെട്ടു. നഗരസഭാ അധ്യക്ഷൻ റാഷിദ് ഉള്ളമ്പള്ളിയെ കണ്ട് പാർക്ക് അടിയന്തരമായി തുറക്കാൻ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടു. പാർക്ക് തുറന്നുനൽകാനുള്ള നടപടി സ്വീകരിക്കുമെന്ന് അധ്യക്ഷനും ഉറപ്പുനൽകി. എൽഡിഎഫ് കൗൺസിലർമാരായ അജുന ഹാഷിം, റസിയ നിഷാദ്, എം എം ഷിഹാബ്, ജോർജ് ആലുങ്കൽ, റൈജു മലമേൽ, ദിവ്യ ശബരിനാഥ്, നിരുപ ചിങ്ങംതറ, നിഷ ബീവി, സൻഷമിജു, ജിജി മഹേഷ് എന്നിവർ പ്രതിഷേധത്തിൽ പങ്കെടുത്തു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home