Deshabhimani

ജിഎൻഎ കരാർ അഴിമതി

ഡിവൈഎഫ്ഐ പ്രതിഷേധിച്ചു

dyfi

ജിഎൻഎ കരാറിലെ അഴിമതിയിലും പവർഗ്രൂപ്പ്‌ ഭരണത്തിലും ജുഡീഷ്യൽ അന്വേഷണം നടത്തണമെന്ന്‌ ആവശ്യപ്പെട്ട്‌ ഡിവൈഎഫ്ഐ അങ്കമാലി കെഎസ്ഇബി ഓഫീസിനുമുന്നിൽ നടത്തിയ പ്രതിഷേധയോഗം 
ജില്ലാ പ്രസിഡന്റ് ബിബിൻ വർഗീസ് ഉദ്ഘാടനം ചെയ്യുന്നു

വെബ് ഡെസ്ക്

Published on Nov 14, 2026, 02:21 AM | 1 min read

കൊച്ചി


ജിഎൻഎ കരാറിലെ അഴിമതിക്കും പവർഗ്രൂപ്പ് ഭരണത്തിന്റെ പകൽക്കൊള്ളയ്ക്കുമെതിരെ ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പെട്ട്‌ യുവജന പ്രതിഷേധം അലയടിച്ചു. ഡിവൈഎഫ്ഐ നേതൃത്വത്തിൽ കെഎസ്‌ഇബി ഓഫീസുകൾക്ക്‌ മുന്നിലായിരുന്നു പ്രതിഷേധം. ബ്ലോക്ക്‌ കേന്ദ്രങ്ങളിൽ സംഘടിപ്പിച്ച പ്രതിഷേധത്തിൽ നിരവധിപേർ പങ്കെടുത്തു.


അങ്കമാലി കെഎസ്ഇബി ഓഫീസ് മാർച്ച് ജില്ലാ പ്രസിഡന്റ് ബിബിൻ വർഗീസ് ഉദ്ഘാടനംചെയ്തു. സംസ്ഥാന സെക്രട്ടറിയറ്റ് അംഗം മീനു സുകുമാരൻ ആലുവയിലും സംസ്ഥാന കമ്മിറ്റി അംഗങ്ങളായ അമൽ സോഹൻ ചെറായിലും കെ ടി അഖിൽദാസ് തൃപ്പൂണിത്തുറയിലും ജിയോ പയസ് കോതമംഗലത്തും ജില്ലാ വൈസ് പ്രസിഡന്റ് പി എ അഷ്കർ പെരുമ്പാവൂരിലും പ്രതിഷേധം ഉദ്ഘാടനംചെയ്തു.


പാന്പാക്കുടയിൽ ബ്ലോക്ക് സെക്രട്ടറി അരുൺ അശോകനും കവളങ്ങാട് ബ്ലോക്ക് പ്രസിഡന്റ്‌ അഷ്കർ കരിമും ഉദ്‌ഘാടനം ചെയ്‌തു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home