print edition മെന്റർ അധ്യാപകരില്ല; ആദിവാസി കുട്ടികൾ കൊഴിഞ്ഞുപോകുന്നു

പ്രതീകാത്മക ചിത്രം

ബിജോ ടോമി
Published on Nov 14, 2026, 02:01 AM | 1 min read
തിരുവനന്തപുരം: ഗോത്രഭാഷയല്ലാതെ മറ്റൊന്നും അറിയാത്ത കുഞ്ഞുങ്ങൾ, അവരുടെ ഭാഷയിൽ പറഞ്ഞു മനസ്സിലാക്കാൻ കഴിയാതെ നിസ്സഹായരായി അധ്യാപകരും. സർക്കാരിന്റെ ക്രൂരമായ നിസ്സംഗതയിൽ സംസ്ഥാനത്തെ പതിനായിരത്തോളം ആദിവാസി കുട്ടികളുടെ വിദ്യാഭ്യാസം പെരുവഴിയിൽ.
ഗോത്രബന്ധു പദ്ധതിയിലെ മെന്റർ അധ്യാപകരെ യുഡിഎഫ് അധികാരത്തിൽ എത്തിയതോടെ ഒന്നടങ്കം പിരിച്ചു വിട്ടു. പകരം നിയമനം നടത്താത്തതിനാലാണ് വിദ്യാർഥികളുടെ പഠനം അനിശ്‌ചിതത്വത്തിലായത്. വയനാട്ടിൽ 227, പാലക്കാട് 42, മലപ്പുറത്ത് 30 വീതം മെന്റർ അധ്യാപക തസ്തികകളാണ് അഞ്ച് മാസമായി ഒഴിഞ്ഞുകിടക്കുന്നത്.
ഒന്നുമുതൽ നാലുവരെ ക്ലാസുകളിൽ കുട്ടികളുടെ ഉൗര് ഭാഷയിലെ സംസാരം മനസ്സിലാക്കി അതേ ഭാഷയിൽ പാഠഭാഗം വിശദീകരിച്ചിരുന്നത് മെന്റർ അധ്യാപകരായിരുന്നു. പൊതുവിദ്യാലയങ്ങളിലേക്കെത്തുന്ന കുട്ടികളെ ആ സാഹചര്യവുമായി പൊരുത്തപ്പെടാനും വിദ്യാഭ്യാസം തുടരാനും മാനസിക പിന്തുണ നൽകിയതും ഇവരാണ്. കൂട്ടപ്പിരിച്ചുവിടലോടെ ആദിവാസി കുട്ടികൾ സ്‌കൂളിൽ ഒറ്റപ്പെട്ടു. നിരവധി കുട്ടികൾ കൊഴിഞ്ഞുപോയി.
ആദിവാസി വിദ്യാർഥികളുടെ കൊഴിഞ്ഞുപോക്ക് തടയാനും പഠന, വിദ്യാഭ്യാസ നിലവാരവും മെച്ചപ്പെടുത്താനുമായി 2017–-18 വർഷത്തിൽ എൽഡിഎഫ് സർക്കാരാണ് ഗോത്രബന്ധു പദ്ധതി തുടങ്ങിയത്. അടിയ, പണിയ, കാട്ടുനായ്‌കർ, ഊരാളി, ചോലനായ്‌കർ കുട്ടികളെ പൊതുവിദ്യാഭ്യാസത്തിന്റെ ഭാഗമാക്കുന്നതിൽ മെന്റർമാർ വലിയ പങ്കുവഹിച്ചിരുന്നു.







0 comments