Deshabhimani

കായംകുളം ജലോത്സവം ഇന്ന്

champians
വെബ് ഡെസ്ക്

Published on Nov 14, 2026, 01:37 AM | 1 min read

കായംകുളം

ചാന്പ്യൻസ്‌ ബോട്ട്‌ ലീഗ്‌ (സിബിഎൽ) ആറാം സീസണിലെ പത്താം മത്സരം കായംകുളം ജലോത്സവം ശനി പകൽ മൂന്നിന്‌ കായംകുളം കായലിൽ അരങ്ങേറും. കെ സി വേണുഗോപാൽ എംപി ഉദ്ഘാടനംചെയ്യും. മന്ത്രി എം ലിജു അധ്യക്ഷനാകും. കരുവാറ്റയിൽ നടന്ന മുൻ മത്സരത്തിന്റെ അടിസ്ഥാനത്തിൽ പോയിന്റ് പട്ടികയിൽ മുന്നിലുള്ള ചുണ്ടൻ വള്ളങ്ങളും ബോട്ട് ക്ലബ്ബുകളുമാണ് മാറ്റുരയ്ക്കുന്നത്. 10 പോയിന്റുമായി ഒന്നാം സ്ഥാനത്താണ്‌ അരോമ ബോട്ട് ക്ലബ്ബിന്റെ അരോമ 1 ചുണ്ടൻ. ഒമ്പത് പോയിന്റുമായി നിരണം ബോട്ട് ക്ലബ്ബിന്റെ നിരണം ചുണ്ടൻ തൊട്ടുപിന്നിലുണ്ട്. എട്ട് പോയിന്റുമായി പള്ളാത്തുരുത്തി ബോട്ട് ക്ലബ്ബിന്റെ മേൽപ്പാടം ചുണ്ടനും ഏഴ് പോയിന്റുമായി യുബിസി കൈനകരി എഫ്സി ബോട്ട് ക്ലബ്ബിന്റെ വീയപുരം ചുണ്ടനും കടുത്ത വെല്ലുവിളി ഉയർത്തുന്നു. ആറ് പോയിന്റുള്ള ഇമ്മാനുവൽ ബോട്ട് ക്ലബ്ബിന്റെ ആർപ്പൂക്കര ചുണ്ടൻ, അഞ്ച് പോയിന്റുള്ള എൻബിസി നാട്ടകം ബോട്ട് ക്ലബ്ബിന്റെ ചെറുതന ചുണ്ടൻ, നാല് പോയിന്റുള്ള കുമരകം ടൗൺ ബോട്ട് ക്ലബ്ബിന്റെ പുണ്യാളൻ നിരണം ചുണ്ടൻ, മൂന്ന് പോയിന്റുള്ള പിബിസി പുന്നമട എൻസിഎഫ്സി ബോട്ട് ക്ലബ്ബിന്റെ നടുഭാഗം ചുണ്ടൻ, രണ്ട് പോയിന്റുള്ള വില്ലേജ് ബോട്ട് ക്ലബ്ബിന്റെ തലവടി ചുണ്ടൻ എന്നിവയാണ് മറ്റ് ചുണ്ടൻ വള്ളങ്ങൾ.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

Sunny Joseph

01

print edition മുഖ്യമന്ത്രിക്കെതിരെ വൈദ്യുതി മന്ത്രി; സണ്ണി ഷോക്ക്
hc

04

print edition സർവകലാശാലാ തീരുമാനം വിദ്യാർഥികൾക്ക്‌ ചോദ്യംചെയ്യാം: ഹൈക്കോടതി
deshabhimani section

Recommended

Deshabhimani
Home