ഒക്യുപൈ ഡൽഹി പാർലമെന്റ് മാർച്ച് പ്രചാരണ വാഹനജാഥ ഉദ്‌ഘാടനം 16ന്

ആലപ്പുഴ
ഡൽഹിയിൽ ഡിസംബർ ഒന്നുമുതൽ സിഐടിയു സംഘടിപ്പിക്കുന്ന ‘ഒക്യുപൈ ഡൽഹി’ പാർലമെന്റ് മാർച്ചിന്റെ പ്രചാരണ വാഹന ജാഥ ജില്ലയിൽ 16ന് ആരംഭിക്കും. വൈകിട്ട് അഞ്ചിന് അരൂർ പഞ്ചായത്ത് മാനവീയം ഗ്രൗണ്ടിൽ സിഐടിയു അഖിലേന്ത്യാ വൈസ് പ്രസിഡന്റ് ജെ മേഴ്‌സിക്കുട്ടിയമ്മ ഉദ്‌ഘാടനം ചെയ്യും. ജില്ലാ ജനറൽ സെക്രട്ടറി പി ഗാനകുമാറാണ് ജാഥാ ക്യാപ്‌റ്റൻ. പ്രസിഡന്റ് എച്ച് സലാം വൈസ് ക്യാപ്‌റ്റനും സംസ്ഥാന കമ്മിറ്റി അംഗം ജി രാജമ്മ മാനേജരുമാണ്. കെ പ്രസാദ്, എ മഹേന്ദ്രൻ, ടി കെ ദേവകുമാർ, എൻ ആർ ബാബുരാജ്, കെ കെ അശോകൻ എന്നിവരാണ് ജാഥാ അംഗങ്ങൾ. ജാഥ 17, 18 തീയതികളിൽ ജില്ലയിൽ പര്യടനം നടത്തും. 17ന് രാവിലെ 9.30ന് ചേർത്തലയിൽനിന്ന് ആരംഭിക്കുന്ന പര്യടനം വൈകിട്ട് 5.30ന് ആലപ്പുഴ സൗത്തിൽ സമാപിക്കും. 18ന് രാവിലെ ഒന്പതിന് അന്പലപ്പുഴയിൽനിന്ന് ആരംഭിക്കും. വൈകിട്ട് ആറിന് ചെങ്ങന്നൂരിൽ സമാപിക്കും. ലേബർകോഡ് പിൻവലിക്കുക, കരാർ തൊഴിലാളികളെ സ്ഥിരപ്പെടുത്തുക, മിനിമം വേതനം 42,000 രൂപയാക്കുക, സ്‌കീം വർക്കർമാരെ തൊഴിലാളികളായി അംഗീകരിക്കുക, തുല്യ ജോലിക്ക് തുല്യവേതനം നടപ്പാക്കുക, ട്രേഡ് യൂണിയൻ അവകാശങ്ങൾ സംരക്ഷിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് സിഐടിയു ഡൽഹിയിൽ പ്രക്ഷോഭം സംഘടിപ്പിക്കുന്നത്.









0 comments