Deshabhimani

കുടുംബശ്രീ രാപകൽ സമരം

print edition തലസ്ഥാനം കണ്ടു;
സ്‌ത്രീകളുടെ പോരാട്ടവീറ്

Women Protest
avatar
മിൽജിത്ത്‌ രവീന്ദ്രൻ

Published on Nov 14, 2026, 01:29 AM | 1 min read

സംസ്ഥാനത്തെ 40 ലക്ഷത്തോളം കുടുംബശ്രീ അംഗങ്ങൾക്കുവേണ്ടി സെക്രട്ടറിയറ്റിനുമുന്നിൽ നടത്തിയ രാപകൽ സമരം ഐതിഹാസിക വിജയംകണ്ടു. 2012 ഒക്ടോബർ രണ്ടിന്‌ ആരംഭിച്ച സമരം എട്ടു പകലും ഏഴു രാത്രിയും നീണ്ടു. കുടുംബശ്രീ സംരക്ഷണവേദിയായിരുന്നു നേതൃത്വം. കുടുംബശ്രീയെ തകർത്ത്‌, പകരം കോൺഗ്രസ്‌ നേതാവായ എം എം ഹസ്സന്റെ നേതൃത്വത്തിൽ രൂപംകൊടുത്ത ജനശ്രീയെ വാഴിക്കാനുള്ള യുഡിഎഫ്‌ സർക്കാർ നീക്കത്തിനെതിരെയായിരുന്നു പോരാട്ടം.


രാഷ്ട്രീയപ്രേരിതമെന്ന്‌ ആരോപിച്ച്‌ ആദ്യഘട്ടത്തിൽ ചർച്ചയ്‌ക്കുപോലും മുഖ്യമന്ത്രിയും മന്ത്രിമാരും തയ്യാറായില്ല. സമരം രാജ്യശ്രദ്ധ നേടി അനുദിനം കരുത്താർജിച്ചു. കൂടുതൽപേർ സമരപ്പന്തലിലേക്ക്‌ ഒഴുകിയെത്തി. ഒടുവിൽ ഉമ്മൻചാണ്ടി സർക്കാർ മുട്ടുകുത്തി. മന്ത്രിമാരായിരുന്ന എം കെ മുനീറും തിരുവഞ്ചൂർ രാധാകൃഷ്‌ണനും മുഖ്യമന്ത്രിയുമായി ചർച്ച നടത്താമെന്ന്‌ അർധരാത്രി സമരവേദിയിലെത്തി സമ്മതിച്ചു. ഒക്ടോബർ ഒമ്പതിന്‌ കുടുംബശ്രീ ഉന്നയിച്ച 10 ആവശ്യങ്ങളും സർക്കാർ അംഗീകരിച്ച്‌ കരാറും ഒപ്പിട്ടശേഷമാണ്‌ സമരം അവസാനിപ്പിച്ചത്‌.


ഗ്രാമീണ ഉപജീവൻ മിഷൻവഴിയുള്ള 1160 കോടിയുടെ പദ്ധതികൾ കുടുംബശ്രീയില‍ൂടെതന്നെ തുടർന്നും നടപ്പാക്കാൻ സർക്കാർ സമ്മതിച്ചു. 36.7 കോടിയുടെ ഭവനശ്രീ വായ്‌പ എഴുതിത്തള്ളിയ മുൻ എൽഡിഎഫ്‌ സർക്കാരിന്റെ തീരുമാനം അംഗീകരിക്കാനും സമ്മതിച്ചു. പി കെ ശ്രീമതി ചെയർപേഴ്‌സണും ടി എൻ സീമ കൺവീനറുമായ കുടുംബശ്രീ സംരക്ഷണവേദിയാണ്‌ സമരം നയിച്ചത്‌. സെക്രട്ടറിയറ്റിനുമുന്നിൽ പന്തൽകെട്ടിയെന്നും റോഡിൽ മാർഗതടസ്സം സൃഷ്ടിച്ചുവെന്നും ആരോപിച്ച്‌ 3000 കുടുംബശ്രീ പ്രവർത്തകർക്കെതിരെ പൊലീസ്‌ കേസെടുത്തിരുന്നു.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Recommended

Deshabhimani
Home