Deshabhimani

പഞ്ചായത്ത് ഓഫീസ് മാർച്ചും ധർണയും നടത്തി

Held a protest.

ആലങ്ങാട് പഞ്ചായത്ത് ഭരണസമിതിയുടെ കർഷകദ്രോഹ നിലപാടുകളിൽ പ്രതിഷേധിച്ച് ഇടതുപക്ഷ കർഷക സംഘടനകൾ നടത്തിയ പഞ്ചായത്ത് ഓഫീസ് മാർച്ചും ധർണയും കർഷകസംഘം കളമശേരി ഏരിയ സെക്രട്ടറി 
ടി പി ഷാജി ഉദ്ഘാടനം ചെയ്യുന്നു

വെബ് ഡെസ്ക്

Published on Nov 14, 2026, 01:27 AM | 1 min read

ആലങ്ങാട്


പഞ്ചായത്ത് ഭരണസമിതിയുടെ കർഷക അവഗണനയിൽ പ്രതിഷേധിച്ച് ഇടതുപക്ഷ കർഷകസംഘടനകളുടെ നേതൃത്വത്തിൽ പഞ്ചായത്ത് ഓഫീസിലേക്ക് മാർച്ചും ധർണയും നടത്തി. കർഷകസംഘം കളമശേരി ഏരിയ സെക്രട്ടറി ടി പി ഷാജി ഉദ്ഘാടനം ചെയ്തു. കിസാൻസഭ കളമശേരി മണ്ഡലം സെക്രട്ടറി സക്കറിയാസ് വിതയത്തിൽ അധ്യക്ഷനായി.


കർഷകർക്ക് ലഭിക്കേണ്ട വിത്ത്, വളത്തിനും പാലിനുമുള്ള സബ്സിഡി, പശുക്കളുടെ കാലിത്തീറ്റ, മൃഗാശുപത്രിവഴി വിതരണം ചെയ്യുന്ന പോത്തുകുട്ടി, കിടാരി എന്നിവയുടെ ഗുണഭോക്താക്കളുടെ ലിസ്റ്റ് ഗ്രാമസഭ കഴിഞ്ഞ് ഏറെ മാസങ്ങളായിട്ടും ബന്ധപ്പെട്ട ഓഫീസുകളിൽ നൽകാൻ പഞ്ചായത്ത് ഭരണസമിതിക്ക് കഴിഞ്ഞിട്ടില്ല.


ഇതോടെ കർഷകർക്ക് ലഭിക്കേണ്ട ആനുകൂല്യം നഷ്ടപ്പെടുന്ന സ്ഥിതിയാണ്. കർഷകത്തൊഴിലാളി യൂണിയൻ കളമശേരി ഏരിയ സെക്രട്ടറി പി എം മനാഫ്, പി ജെ ഡേവിസ്, കർഷകസംഘം ഈസ്റ്റ് വില്ലേജ് സെക്രട്ടറി കെ ആർ ബിജു, വി എ ഷബീർ, എം ആർ രാധാകൃഷ്ണൻ, പി രാജീവ്, സി കെ ഗിരി, പി ആർ ജയകൃഷ്ണൻ, സി ജെ ഷാജു, മായ വിനയകുമാർ, രശ്മി ബിജു എന്നിവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Recommended

Deshabhimani
Home