Deshabhimani

കായികപ്രതിഭകളെ അനുമോദിച്ചു

കലവൂർ ഗവ. ഹയർസെക്കൻഡറി സ്കൂളിൽ കായികതാരങ്ങളെയും പരിശീലകരെയും  അനുമോദിച്ചപ്പോൾ
വെബ് ഡെസ്ക്

Published on Nov 14, 2026, 01:15 AM | 1 min read

മണ്ണഞ്ചേരി

കലവൂർ ഗവ. ഹയർസെക്കൻഡറി സ്‌കൂളിൽ ദേശീയ–സംസ്ഥാന തലങ്ങളിൽ മെഡൽ നേടിയ കായികതാരങ്ങളെയും പരിശീലകരായ കെ ആർ സാംജി, അന്നമ്മ അഗസ്‌റ്റ്യൻ എന്നിവരെയും അനുമോദിച്ചു. സ്‌കൂൾ കായികമേളയും സംഘടിപ്പിച്ചു. ഗൗരി നന്ദന, ഗൗതം കൃഷ്‌ണ, അനന്തകൃഷ്‌ണൻ, ജെ പി വിവേക് കൃഷ്‌ണ (ഡ്രാഗൺ ബോട്ട് റേസ്), അഭിമന്യു (കബഡി ), ബി സരയൂലക്ഷ്‌മി, ആൻ ഫ്രാൻസിസ്‌ക, എസ് ഗൗരികൃഷ്‌ണ (അത്‌ലറ്റിക്‌സ്‌), ചന്ദ്രശേഖർ (നീന്തൽ), ജയദേവ്, പാർവതി (ക്രിക്കറ്റ്), ഗൗരി സി കുറുപ്പ് (വുഷു), എ എം ഭദ്ര (കിക് ബോക്‌സിങ്), ഹരിചന്ദ് (ഫുട്ബോൾ) എന്നീ മെഡൽജേതാക്കളെയാണ് അനുമോദിച്ചത്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ മഹേന്ദ്രൻ ഉദ്ഘാടനംചെയ്‌തു. വൈസ്‌പ്രസിഡന്റ്‌ ഷീന സനൽകുമാർ, പ്രിൻസിപ്പൽ ടി എസ് ഷീജ, പ്രധാനാധ്യാപകൻ കെ ടി ബൈജു എന്നിവർ സംസാരിച്ചു. പിടിഎ പ്രസിഡന്റ് വി വി മോഹൻദാസ് അധ്യക്ഷനായി.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

kalady university students hunger strike

02

print edition ഉപവാസമിരുന്നവരെ അറസ്‌റ്റ്‌ ചെയ്ത് നീക്കി; പകരം മൂന്നുപേർ നിരാഹാരം ആരംഭിച്ചു
House Wife Suicide

03

print edition വീട് ജപ്തിക്ക്‌ ബാങ്കുകാർ എത്തുംമുമ്പ് വീട്ടമ്മ ജീവനൊടുക്കി
MV Govindan

04

print edition കെ വി ദേവദാസിന്റെ വീട് 
എം വി ഗോവിന്ദൻ സന്ദർശിച്ചു
Women Protest

05

print edition തലസ്ഥാനം കണ്ടു;
സ്‌ത്രീകളുടെ പോരാട്ടവീറ്
deshabhimani section

Recommended

Deshabhimani
Home