Deshabhimani

മുഖ്യമന്ത്രിയുടെ മണ്ഡലത്തിൽ വീണ്ടും ചികിത്സാപ്പിഴവ്‌

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
avatar
സ്വന്തം ലേഖകൻ

Published on Nov 14, 2026, 01:18 AM | 1 min read

പറവൂർ


മുഖ്യമന്ത്രി വി ഡി സതീശന്റെ മണ്ഡലമായ പറവൂരിലെ ഗവ. താലൂക്കാശുപത്രിക്കെതിരെ വീണ്ടും ചികിത്സാപ്പിഴവ് പരാതി. അറുപത്തിയഞ്ചുകാരിയായ റിട്ട. അധ്യാപിക കിഴക്കേപ്രം യുപി സ്കൂളിന് സമീപം പുളിക്കൽ വീട്ടിൽ (നൈശ്ശേരിൽ ) ബേബി സരോജമാണ്‌ പരാതി ഉന്നയിച്ചത്‌. ‘എനിക്കും പറയാനുണ്ട്' എന്ന തലക്കെട്ടിൽ ഫേസ്ബുക്ക്‌ കുറിപ്പിലാണ്‌ ചികിത്സാപ്പിഴവ്‌ വിവരിച്ചത്‌.


പറവൂർ മിനി സിവിൽ സ്റ്റേഷനടുത്തുവച്ച്‌ തന്റെ വലതുകാലിൽ സ്‌കൂട്ടർ ഇടിച്ചതിനെത്തുടർന്നാണ്‌ സരോജം താലൂക്കാശുപത്രിയിലെത്തിയത്‌. കാലിന് വേദനയും നീരുമുണ്ടായിരുന്നു. അത്യാഹിത വിഭാഗത്തിലെ രണ്ട് ഡോക്ടർമാർ പരിശോധിച്ചു. എല്ലിന് പൊട്ടലില്ലെന്നും, ചതവ്‌ ഒരാഴ്‌ച ഗുളിക കഴിച്ചാൽ മാറുമെന്നും എക്സ് റേ പരിശോധിച്ച വനിതാ ഡോക്ടർ പറഞ്ഞു.


തുടർന്ന്‌ കുമ്പളങ്ങിയിലെ സഹോദരിയുടെ വീട്ടിലേക്ക്‌ പോയി. കുമ്പളങ്ങിയിലെ ആരോഗ്യ കേന്ദ്രത്തിലെത്തി മുറിവുകളിൽ മരുന്ന് വച്ചു മടങ്ങി. വലതുകാലിന്‌ വേദന കുറഞ്ഞിരുന്നില്ല. നിൽക്കാൻ പറ്റാത്ത അവസ്ഥയിലാണ്‌ പറവൂർ താലൂക്ക് ഗവ.ആശുപത്രിയിലെ എല്ലുരോഗ വിദഗ്‌ധനെ കണ്ടത്‌. എക്സ് റേ പരിശോധിച്ച അദ്ദേഹം, ‘കാലിലിട്ട പ്ലാസ്റ്റർ' എവിടെയെന്ന് ചോദിച്ചു. എല്ലിന് പൊട്ടലില്ലെന്ന് ആദ്യം പരിശോധിച്ച ഡോക്ടർ പറഞ്ഞെന്നും പ്ലാസ്റ്റർ ഇട്ടിരുന്നില്ലെന്നും മറുപടി പറഞ്ഞു. എല്ലിന്‌ പൊട്ടലുണ്ടെന്നും വലത്‌ കാൽമുട്ടിലെ ലിഗ്‌മെന്റുകൾ ഗുരുതരനിലയിലാണെന്നും ഡോക്ടർ അറിയിച്ചു. പത്ത് ദിവസം വൈകിയതിനാൽ എറണാകുളം ജനറൽ ആശുപത്രിയിലേക്ക് പോകാനായിരുന്നു നിർദേശം.


അവിടെ 11 ദിവസം കിടന്നെങ്കിലും ശസ്ത്രക്രിയ നടന്നില്ല. കോട്ടയം മെഡിക്കൽ കോളേജിൽ പോകാൻ നിർദേശിച്ചു. മാനസികമായി തളർന്ന താൻ ചേരാനല്ലൂരിലെ സ്വകാര്യ ആശുപത്രിയിൽ ആഗസ്ത് 19ന് ശസ്ത്രക്രിയക്ക്‌ വിധേയയായെന്നും ബേബി സരോജം പറഞ്ഞു. ആദ്യം പരിശോധിച്ച ഡോക്ടറുടെ അശ്രദ്ധ തനിക്കും കുടുംബത്തിനുമുണ്ടാക്കിയ ബുദ്ധിമുട്ടും സാമ്പത്തിക ബാധ്യതയും ചെറുതല്ലെന്നും കുറിപ്പിൽ പറഞ്ഞു. കാൽപ്പാദത്തിൽ വേദനയുമായി വന്ന രോഗിക്ക്‌ പറവൂർ താലൂക്കാശുപത്രിയിലെ ചികിത്സാപ്പിഴവിൽ മുട്ടിന്‌ താഴെ കാൽ മുറിച്ച്‌ നീക്കേണ്ടിവന്നതായി കഴിഞ്ഞ ദിവസം പരാതി ഉയർന്നിരുന്നു.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

kalady university students hunger strike

02

print edition ഉപവാസമിരുന്നവരെ അറസ്‌റ്റ്‌ ചെയ്ത് നീക്കി; പകരം മൂന്നുപേർ നിരാഹാരം ആരംഭിച്ചു
House Wife Suicide

03

print edition വീട് ജപ്തിക്ക്‌ ബാങ്കുകാർ എത്തുംമുമ്പ് വീട്ടമ്മ ജീവനൊടുക്കി
MV Govindan

04

print edition കെ വി ദേവദാസിന്റെ വീട് 
എം വി ഗോവിന്ദൻ സന്ദർശിച്ചു
Women Protest

05

print edition തലസ്ഥാനം കണ്ടു;
സ്‌ത്രീകളുടെ പോരാട്ടവീറ്
deshabhimani section

Recommended

Deshabhimani
Home