Deshabhimani

നഗരസഭാ സംഘത്തിന് സ്വീകരണം നൽകി

ദേശീയ ശുചിത്വ സർവേയിൽ രണ്ടാംസ്ഥാനം നേടിയ ആലപ്പുഴ നഗരസഭാ പ്രതിനിധികൾക്ക് ആലപ്പുഴയിൽ നൽകിയ സ്വീകരണം
വെബ് ഡെസ്ക്

Published on Nov 14, 2026, 01:14 AM | 1 min read

ആലപ്പുഴ

സ്വച്ഛ് സർവേക്ഷൻ 2025-–26 ദേശീയ ശുചിത്വ സർവേയിൽ മികച്ച തീരദേശ നഗരങ്ങളുടെ വിഭാഗത്തിൽ രാഷ്‌ട്രപതി ദ്രൗപദി മുർമുവിൽനിന്ന് പുരസ്‌കാരം സ്വീകരിച്ച്‌ ഡൽഹിയിൽനിന്ന്‌ മടങ്ങിയെത്തിയ സംഘത്തിന്‌ സ്വീകരണം നൽകി. നഗരസഭാ ചെയർപേഴ്സൺ മോളി ജേക്കബിന്റെ നേതൃത്വത്തിലുള്ള സംഘത്തിനാണ്‌ ആലപ്പുഴയിൽ ജില്ലാ ശുചിത്വ മിഷനും നഗരസഭയും ചേർന്ന്‌ സ്വീകരണം നൽകിയത്‌. എൽഡിഎഫ്‌ ഭരണസമിതി നടപ്പാക്കിയ പദ്ധതികളാണ്‌ ശുചിത്വരംഗത്ത് ദേശീയതലത്തിൽ അഞ്ചാം തവണയും ആലപ്പുഴയ്‌ക്ക്‌ അംഗീകാരം നേടിക്കൊടുത്തത്‌. സുസ്ഥിരവും ജനകീയവുമായ മാലിന്യസംസ്‌കരണമെന്ന ഇടതുപക്ഷ കാഴ്‌ചപ്പാടിന് ലഭിച്ച അംഗീകാരമാണ്‌ തുടർച്ചയായ പുരസ്‌കാരങ്ങൾ. ജനപങ്കാളിത്തത്തിലൂന്നിയ വികേന്ദ്രീകൃത മാലിന്യസംസ്‌കരണം, ഉറവിട മാലിന്യസംസ്‌കരണം, ജൈവമാലിന്യത്തിൽനിന്ന് ജൈവവളം ഉൽപ്പാദിപ്പിച്ച് വിപണനം നടത്തുന്ന ‘എയറോഫെർട്ട്' പദ്ധതി തുടങ്ങിയ മാതൃകാപരമായ പ്രവർത്തനങ്ങളാണ് നേട്ടത്തിന് കരുത്തായത്. നഗരസഭാ സ്ഥിരംസമിതി ചെയർപേഴ്സൺ എ എം നൗഫൽ, ജില്ലാ ശുചിത്വ മിഷൻ കോ–-ഓർഡിനേറ്റർ പി എ ജെസ്‌റ്റിൻ, നഗരസഭാ സെക്രട്ടറി എസ് സനിൽ, നോഡൽ ഓഫീസർ സി ജയകുമാർ, ഹെൽത്ത് ഓഫീസർ ശ്യാംകുമാർ, യങ് പ്രൊഫഷണൽ ഹരിത കമൽ എന്നിവരും ആലപ്പുഴയെ പ്രതിനിധീകരിച്ച് പങ്കെടുത്തിരുന്നു. ശുചിത്വ മിഷൻ പ്രോഗ്രാം ഓഫീസർ പി അഖിൽ, അസിസ്‌റ്റന്റ് കോ–-ഓർഡിനേറ്റർമാരായ സിജോ രാജു, വി രേവതി, ടെക്‌നിക്കൽ കൺസൾട്ടന്റ് സി ആർ സന്ധ്യ, ഷെഹാന കബീർ, ബിനു ലാൽ, ശുചിത്വ മിഷൻ റിസോഴ്‌സ്‌പേഴ്സൺമാർ, യങ് പ്രൊഫഷണൽമാർ, നഗരസഭാ ഉദ്യോഗസ്ഥർ, ഹരിതകർമസേന അംഗങ്ങൾ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് സ്വീകരണ പരിപാടി സംഘടിപ്പിച്ചത്.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

kalady university students hunger strike

02

print edition ഉപവാസമിരുന്നവരെ അറസ്‌റ്റ്‌ ചെയ്ത് നീക്കി; പകരം മൂന്നുപേർ നിരാഹാരം ആരംഭിച്ചു
House Wife Suicide

03

print edition വീട് ജപ്തിക്ക്‌ ബാങ്കുകാർ എത്തുംമുമ്പ് വീട്ടമ്മ ജീവനൊടുക്കി
MV Govindan

04

print edition കെ വി ദേവദാസിന്റെ വീട് 
എം വി ഗോവിന്ദൻ സന്ദർശിച്ചു
Women Protest

05

print edition തലസ്ഥാനം കണ്ടു;
സ്‌ത്രീകളുടെ പോരാട്ടവീറ്
deshabhimani section

Recommended

Deshabhimani
Home