അതുല്യ വനിതാസംഗമം

ആലപ്പുഴ
സോഷ്യൽ ജസ്‌റ്റിസ് ഫോറം ആലപ്പുഴ സെന്റ് ജോസഫ്സ് കോളേജ് ഫോർ വിമൻ മൈനോരിറ്റി സെല്ലിന്റെ സഹകരണത്തോടെ അതുല്യ വനിതാസംഗമം നടത്തി. സോഷ്യൽ ജസ്‌റ്റിസ് ഫോറം സംസ്ഥാന പ്രസിഡന്റ് കെ എം വർഗീസ് ഉദ്ഘാടനംചെയ്‌തു. സ്ഥാന ജോയിന്റ് സെക്രട്ടറി കെ എസ് മായാബായ് അധ്യക്ഷയായി. ഡോ. എ എ ഉഷ, ഡോ. ജ്യോതിലക്ഷ്‌മി, എസ് നിഷ, മഹിമ മധു എന്നിവർക്ക് ആദരവും റിവർ മോളികുൾസ് മൂവ്മെന്റ് നന്മ പുരസ്‌കാരവും നൽകി. സമ്മാനവിതരണം നഗരസഭാ കൗൺസിലർ ജിൻസി ജോൺസൺ നടത്തി. സാമൂഹിക പ്രവർത്തക പേൾ പ്രശാന്ത് മുഖ്യപ്രഭാഷണവും ബിപിഒ പ്രിറ്റി തോമസ് ഗുരുവന്ദനവും നടത്തി. മൈനോരിറ്റി സെൽ കോ–ഓർഡിനേറ്റർ ഡോ. സബിത തോമസ് പ്രതിജ്ഞ ചൊല്ലിനൽകി. ഡോ. ജി കൃഷ്‌ണകുമാർ, മനോജ് രാഘവൻ, കെ ജെ സ്‌റ്റെല്ല, സിസ്‌റ്റർ ബിൻസി ജോൺ, നീതു ജോസ്, ടി വൈ ജോയി തുടങ്ങിയവർ സംസാരിച്ചു. യൂണിയൻ ചെയർപേഴ്സൺ ശ്രദ്ധ ശ്യാം സ്വാഗതവും താലൂക്ക് പ്രസിഡന്റ് വി എസ് ഗ്രേസി നന്ദിയും പറഞ്ഞു.









0 comments