Deshabhimani

print edition ഐഎഫ്എഫ്ഐ: "ധുരന്ധർ' മതി; അടൂർ വേണ്ട

Adoor Gopalakrishnan
വെബ് ഡെസ്ക്

Published on Nov 14, 2026, 01:00 AM | 1 min read

​പനാജി: ദാദാ സാഹിബ് ഫാൽക്കെ പുരസ്കാരജേതാവായ വിഖ്യാത ചലച്ചിത്രപ്രതിഭ അടൂർ ഗോപാലകൃഷ്ണന്റെ പുതിയ ചിത്രം "പദയാത്ര' ഇന്ത്യയുടെ 57-ാമത് രാജ്യാന്തര ചലച്ചിത്രോത്സവത്തിൽനിന്ന് പുറത്ത്. അടൂരും മമ്മൂട്ടിയും 32 വർഷങ്ങൾക്കുശേഷം ഒന്നിച്ച ചിത്രത്തിന്‌ ഇന്ത്യൻ പനോരമവിഭാഗത്തിൽപോലും ഇടംനൽകിയില്ല. മോദിസർക്കാരിനെ വാഴ്‌ത്തുന്ന സംഘപരിവാരത്തിന്റെ പ്രചാരണസിനിമ "ധുരന്ധർ'ആണ് ഇന്ത്യൻ പനോരമ ഉദ്ഘാടന ചിത്രം. ബ്രിക്സ് രാജ്യങ്ങളിൽനിന്നുള്ള സിനിമകളുടെ വിഭാഗത്തിലെ ഉദ്ഘാടനചിത്രം "രാമായണം'ആണ്. വിദ്വേഷസിനിമയായ "കേരള സ്റ്റോറി'യുടെ രണ്ടാംഭാഗം മേളയുടെ അന്താരാഷ്ട്ര മത്സരവിഭാഗത്തിലേക്ക് തെരഞ്ഞെടുത്തു. ഋഷഭ് ഷെട്ടിയുടെ രണ്ടാം "കാന്താര'ചിത്രവും മത്സരവിഭാഗത്തിലുണ്ട്.


നിവിൻ പോളിചിത്രം "സർവം മായ' ഇന്ത്യൻ പനോരമയിൽ ഉൾപ്പെട്ടു. എന്നാൽ, നിരൂപകശ്രദ്ധയും തിയേറ്റർ വിജയവും നേടിയ "ബാലൻ' ഒഴിവാക്കപ്പെട്ടു. പനോരമ ചിത്രങ്ങളുടെ തെരഞ്ഞെടുപ്പിലും മേളയുടെ സംഘാടനത്തിലും മലയാളി ചലച്ചിത്ര, സാങ്കേതിക പ്രവർത്തകരെ പൂർണമായി തഴഞ്ഞു. മേളയുടെ മുഖ്യസംഘടകരായ എൻഎഫ്ഡിസിയുടെ പാർട് ടൈം നോൺ ഓഫിഷ്യൽ ഡയറക്ടറായി ബിജെപി നേതാവ് ജി കൃഷ്ണകുമാർ നിയമിതനായതിന് പിന്നാലെയാണ്‌ മലയാളത്തിന്‌ ഇ‍ൗ ദുർഗതി.


പനോരമയിൽ പുതുതായി ഉൾപ്പെടുത്തിയ ന്യൂ ഹൊറൈസൺ വിഭാഗത്തിൽ ശ്രീഹരി ഹരിദാസ് ഒരുക്കിയ "അജയന്റെ മരണം: ഒരു കേസ് സ്റ്റഡി', ശ്രുതി ശരണ്യം ഒരുക്കിയ "ഒറ്റ ഞാവൽമരം' എന്നിവ ഉൾപ്പെട്ടു. നവംബർ 20 മുതൽ 28 വരെ ഗോവയിൽ നടക്കുന്ന മേളയിൽ 86 രാജ്യങ്ങളിൽനിന്നായി 150-ലധികം ചിത്രങ്ങൾ പ്രദർശിപ്പിക്കും.


‘അവർക്ക്‌ വേണ്ടത് പ്രൊപ്പഗാൻഡ സിനിമ’


തിരുവനന്തപുരം: കുറച്ചുകാലമായി ഭേദപ്പെട്ട സിനിമകളൊന്നും ഇന്ത്യയുടെ രാജ്യാന്തര ചലച്ചിത്രോത്സവത്തിൽ എത്താറില്ലെന്നും, മേളയെ നശിപ്പിച്ചെന്നും അടൂർ ഗോപാലകൃഷ്ണൻ പ്രതികരിച്ചു. കേന്ദ്രസർക്കാരിന് കലാമൂല്യമുള്ള സിനിമ വേണ്ട., പ്രൊപ്പഗൻഡയാണ്‌ വേണ്ടത്‌. എന്റെ സിനിമ കാണിച്ചില്ല എന്നതിൽ നഷ്‌ടബോധമില്ല. തീരുമാനത്തിൽ അത്ഭുതപ്പെടുന്നുമില്ല. തഴയുമെന്നുറച്ചുതന്നെയാണ്‌ സിനിമ അയച്ചത്‌. പീറപ്പടങ്ങൾക്കാണ്‌ അവാർഡ്‌ നൽകുന്നത്‌. ദേശീയ അവാർഡ്‌ വരുന്പോഴും ഇതേ പ്രതീക്ഷിക്കുന്നുള്ളൂ– അടൂർ പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

UDF Leader arrest

02

print edition അരങ്ങുവാഴുന്നത്‌ സ്‌പോൺസർമാരും തട്ടിപ്പുകാരും
Sponsers

04

print edition സ്പോൺസറുടെ തട്ടിപ്പ്‌: യുഡിഎഫ്‌ നേതൃത്വവും കുരുങ്ങും
deshabhimani section

Recommended

Deshabhimani
Home