സഹകരണ വാരാഘോഷം നിർത്തലാക്കിയ കേന്ദ്രസർക്കാർ നടപടി
കോ-– ഓപ്പറേറ്റീവ് എംപ്ലോയീസ് യൂണിയൻ പ്രതിഷേധ സദസ്സ് സംഘടിപ്പിച്ചു

കേരള കോ-– ഓപ്പറേറ്റീവ് എംപ്ലോയീസ് യൂണിയൻ ചിന്നക്കടയിൽ സംഘടിപ്പിച്ച പ്രതിഷേധ സദസ്സ് സംസ്ഥാന സഹകരണ യൂണിയൻ മാനേജിങ് കമ്മിറ്റി അംഗം കെ രാജഗോപാൽ ഉദ്‌ഘാടനംചെയ്യുന്നു
കൊല്ലം
സഹകരണ വാരാഘോഷം നിർത്തലാക്കിയ കേന്ദ്രസർക്കാർ നിലപാടിൽ പ്രതിഷേധിച്ച് കേരള കോ-– ഓപ്പറേറ്റീവ് എംപ്ലോയീസ് യൂണിയൻ (സിഐടിയു) നേതൃത്വത്തിൽ വെള്ളിയാഴ്‌ച ചിന്നക്കടയിൽ പ്രതിഷേധ സദസ്സ് സംഘടിപ്പിച്ചു. ചിന്നക്കട ബസ് ബേയിൽ നടന്ന സദസ്സ് സംസ്ഥാന സഹകരണ യൂണിയൻ മാനേജിങ് കമ്മിറ്റി അംഗം കെ രാജഗോപാൽ ഉദ്‌ഘാടനംചെയ്‌തു. യൂണിയൻ ജില്ലാ പ്രസിഡന്റ് പി ഷൈലജകുമാരി അധ്യക്ഷയായി. ജില്ലാ സെക്രട്ടറി കെ എൻ അനിൽകുമാർ, കേരള ബാങ്ക് മുൻ ഡയറക്ടർ ജി ലാലു, യൂണിയൻ സംസ്ഥാന ട്രഷറർ പി ഷിബു, കേരള ബാങ്ക് എംപ്ലോയീസ് ഫെഡറേഷൻ ജില്ലാ സെക്രട്ടറി ഐവാൻ ജോൺസൺ, പൂതക്കുളം സഹകരണ ബാങ്ക് പ്രസിഡന്റ് എം സന്തോഷ്‌കുമാർ, കെഎസ്‌ഇബി എംപ്ലോയീസ് സഹകരണസംഘം പ്രസിഡന്റ് അനി ഉമ്മൻ മാത്യൂ, യൂണിയൻ സംസ്ഥാന കമ്മിറ്റി അംഗങ്ങളായ വി വിനോദ്, ആർ വർഷ, പി വി പ്രശാന്ത്, കൊല്ലം ഏരിയ സെക്രട്ടറി ബിനുദാസ് എന്നിവർ സംസാരിച്ചു.








0 comments