Deshabhimani

മേൽപ്പാലങ്ങളുടെ തകർച്ചയ്‌ക്ക്‌ അടിയന്തര പരിഹാരം കാണണം: കെ രാധാകൃഷ്ണൻ എംപി

വടക്കഞ്ചേരി മേൽപ്പാലത്തിൽ പരിശോധനയ്ക്കെത്തിയ ഐഐടി സംഘവുമായി കെ രാധാകൃഷ്ണൻ എംപി സംസാരിക്കുന്നു

വടക്കഞ്ചേരി മേൽപ്പാലത്തിൽ പരിശോധനയ്ക്കെത്തിയ ഐഐടി സംഘവുമായി കെ രാധാകൃഷ്ണൻ എംപി സംസാരിക്കുന്നു

വെബ് ഡെസ്ക്

Published on Nov 14, 2026, 12:55 AM | 1 min read

വടക്കഞ്ചേരി

ദേശീയപാതയിലെ മേൽപ്പാലങ്ങളുടെ തകർച്ചയ്‌ക്ക്‌ അടിയന്തര പരിഹാരം കാണണമെന്ന് കെ രാധാകൃഷ്ണൻ എംപി. ചെന്നൈയിൽനിന്നുള്ള ഐഐടി സംഘത്തോടൊപ്പം വടക്കഞ്ചേരി മേൽപ്പാലത്തിൽ പരിശോധനയ്ക്കെത്തിയപ്പോൾ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. മേൽപ്പാലങ്ങളുടെ തകർച്ച സംബന്ധിച്ച് കേന്ദ്ര ഗതാഗത മന്ത്രിക്ക് കത്ത് നൽകിയിരുന്നു. മേൽപ്പാലങ്ങളുടേതുൾപ്പെടെ ദേശീയപാതയുടെ തകർച്ച പരിഹരിക്കുന്നതുവരെ പന്നിയങ്കരയിലെ ടോൾ പിരിവ് നിർത്തിവയ്ക്കാൻ കേന്ദ്ര സർക്കാരിനോട് പലതവണ ആവശ്യപ്പെട്ടിട്ടുണ്ടെന്നും എംപി പറഞ്ഞു. ദേശീയപാതയിലെ മേൽപ്പാലങ്ങളുടെ തകർച്ചയ്ക്ക് ശാശ്വത പരിഹാരം കണ്ടില്ലെങ്കിൽ ശക്തമായ പ്രക്ഷോഭം നടത്തുമെന്ന് പി പി സുമോദ് എംഎൽഎ പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

Attapadi Infant death

01

print edition ‘ഇനിയൊരു കുഞ്ഞും മരിക്കരുത്‌’
deshabhimani editorial

03

print edition എത്രമാത്രം ജീർണിച്ച രാഷ്‌ട്രീയസംസ്‌കാരം
Adoor Gopalakrishnan

04

print edition ഐഎഫ്എഫ്ഐ: "ധുരന്ധർ' മതി; അടൂർ വേണ്ട
KPCC President

05

print edition കെപിസിസി പ്രസിഡന്റ്: ‘ഇങ്ങനെയങ്ങ്‌ പോകട്ടെ’ 
എന്ന്‌ ഇരുകൂട്ടരും
deshabhimani section

Recommended

Deshabhimani
Home