കെ ടെറ്റ് ഉത്തരവിലെ അവ്യക്തത നീക്കണം

കരുനാഗപ്പള്ളി
അധ്യാപക നിയമനവും പ്രൊമോഷനുമായി ബന്ധപ്പെട്ട് സർക്കാർ ഇറക്കുന്ന ഉത്തരവുകളിലെ അവ്യക്തത നീക്കി സ്ഥാനക്കയറ്റത്തിനും ജോലി സംരക്ഷണത്തിനും മതിയായ നടപടി സ്വീകരിക്കണമെന്ന് കെഎസ്ടിഎ കുലശേഖരപുരം ബ്രാഞ്ച് സമ്മേളനം ആവശ്യപ്പെട്ടു. ജില്ലാ കമ്മിറ്റി അംഗം എഡ്ഗർ സക്കറിയാസ് ഉദ്ഘാടനംചെയ്തു. ബ്രാഞ്ച് പ്രസിഡന്റ് എസ് ആശാരാജ് അധ്യക്ഷയായി. ജില്ലാ വൈസ് പ്രസിഡന്റ് എൽ എസ് ജയകുമാർ, ആർ രാജേഷ് കുമാർ, പി കെ അരുൺ ചന്ദ്രൻ, കെ എസ് ലക്ഷ്മി എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: എസ് ആശാരാജ് (പ്രസിഡന്റ്), കെ എസ് ലക്ഷ്മി (വൈസ് പ്രസിഡന്റ്), എ കെ അരുൺ ചന്ദ്രൻ (സെക്രട്ടറി), എൽ ഹരികൃഷ്ണൻ (ജോയിന്റ് സെക്രട്ടറി), എ നൗഷാദ് (ട്രഷറർ).









0 comments