Deshabhimani

പൂവറ്റൂർ കിഴക്ക് പരക്കാട്ട് ഏലാ വികസനം യാഥാർഥ്യമാകുന്നു

പൂവറ്റൂർ കിഴക്ക് പരക്കാട്ട് എല വികസന പ്രവർത്തനങ്ങളുടെ നിർമ്മാണോദ്ഘാടനം കെ എൻ ബാലഗോപാൽ എംഎൽഎ നിർവഹിക്കുന്നു.
വെബ് ഡെസ്ക്

Published on Nov 14, 2026, 12:49 AM | 1 min read

കൊട്ടാരക്കര

പൂവറ്റൂർ കിഴക്ക് ഗ്രാമത്തെ കാർഷികസമൃദ്ധിയുടെ പൂർവകാല പ്രൗഢിയിലേക്ക് തിരികെയെത്തിക്കാൻ പരക്കാട്ട് ഏലാ വികസനം യാഥാർഥ്യമാകുന്നു. കെ എൻ ബാലഗോപാൽ എംഎൽഎയുടെ ശ്രമഫലമായി നബാർഡിൽനിന്ന്‌ അനുവദിച്ച 1.71കോടി ചെലവഴിച്ചാണ് പദ്ധതി നടപ്പാക്കുന്നത്‌. നിർമാണോദ്ഘാടനം എംഎൽഎ നിർവഹിച്ചു. പരക്കാട്ട് ഏലാ, സീമന്തൂർ ഏലാ എന്നീ രണ്ടുഭാഗങ്ങളിലായാണ് പദ്ധതി നടപ്പാക്കുന്നത്. പൂവറ്റൂർ കിഴക്ക് ഭാഗത്തെ ഏലാകളുടെ ഏറ്റവും വലിയ പ്രതിസന്ധി സുരക്ഷിതമായ ജലസേചനസൗകര്യത്തിന്റെ അപര്യാപ്തതയാണ്. വശങ്ങളിലെ തോടുകൾ സംരക്ഷണമില്ലാതെ നശിച്ച് കിടക്കുകയാണ്. ഒഴുകിയെത്തുന്ന വെള്ളം വശങ്ങൾ പൊട്ടിയ ഭാഗത്തുകൂടിയും മറ്റും ഏലാകളിലേക്ക് ഇറങ്ങുന്നു. ചരൽമണ്ണും ഇതോടൊപ്പം ഒഴുകിയിറങ്ങും. ഇത് കൃഷിയെ പ്രതികൂലമായി ബാധിച്ചിരുന്നു. ഏലാവികസനം പൂർത്തിയാകുന്നതോടെ ഈ പ്രശ്നങ്ങൾക്കെല്ലാം ശാശ്വത പരിഹാരമാകും. 930 മീറ്ററോളം ഏലാതോട് ആഴംകൂട്ടി കോൺക്രീറ്റ്‌ ചെയ്ത് നിർമിക്കുന്നതാണ് വികസനപദ്ധതിയിലെ ആദ്യഘട്ടം. തോടിനു മുകളിലൂടെ ഏലായിലേക്ക് ഇറങ്ങാൻ അഞ്ച് റാമ്പുകൾ, കാൽനടയാത്രക്കാർക്കായി പത്തോളം ഫുട് സ്ലാബുകൾ, ആറ് ട്രാക്ടർ സ്ലാബുകൾ എന്നിവയും നിർമിക്കും. ഉദ്‌ഘാടനച്ചടങ്ങിൽ സംഘാടകസമിതി ചെയർമാൻ ആർ തുളസീധരൻപിള്ള അധ്യക്ഷനായി. കുളക്കട പഞ്ചായത്ത് പ്രസിഡന്റ് പി പ്രിയ, ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ ജി സരസ്വതി, പഞ്ചായത്ത് വൈസ് പ്രസിഡന്റ് അജികുമാർ, വെട്ടിക്കവല ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ മിനി വേലപ്പൻ, ബ്ലോക്ക് പഞ്ചായത്ത് അംഗം ആർ രാജേഷ്, പഞ്ചായത്ത് അംഗങ്ങളായ പൂവറ്റൂർ സുരേന്ദ്രൻ, കെ വിനോദ് കുമാർ, ഷൈജ ടി അരുൺ, പെരുംകുളം മോഹൻലാൽ, കെ എസ് ജയകുമാർ, സിപിഐ എം ഏരിയ കമ്മിറ്റിഅംഗം പി ടി ഇന്ദുകുമാർ, ആർ രവീന്ദ്രൻപിള്ള, സുനിൽ നെല്ലിപ്പള്ളി, ഡി ലാൽജി, സത്യദേവൻനായർ, അജയ്, എൻ മോഹനൻ എന്നിവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home