Deshabhimani

കേരളത്തോൺ കൊല്ലത്ത്‌ എത്തി

കേരളത്തോണിൽ പങ്കെടുത്ത താരങ്ങൾ
വെബ് ഡെസ്ക്

Published on Nov 14, 2026, 12:49 AM | 1 min read

കൊല്ലം

യുവാക്കളിലും വിദ്യാർഥികളിലും വർധിച്ചുവരുന്ന മയക്കുമരുന്ന് ഉപയോഗത്തിനെതിരെ കുമരകം റോട്ടറി ക്ലബ്‌ നേതൃത്വത്തിൽ കാസര്‍കോട് ആരംഭിച്ച കേരളത്തോൺ കൊല്ലത്ത് എത്തി. കൊല്ലത്തെ കേരളത്തോണിന്റെ സംഘടകർ സോൾസ് ഓഫ് കൊല്ലം റണ്ണേഴ്സ് ക്ലബും റോട്ടറി ഡിസ്ട്രിക്ട് 3211 എന്നിവരായിരുന്നു. കൊല്ലം ആശ്രാമം മൈതാനത്ത്‌ ഡിസ്ട്രിക് ഗവർണർ റോട്ടേറിയൻ കൃഷ്ണൻ ജി നായർ ഫ്ലാഗ് ഓഫ്‌ചെയ്തു. സമാപനച്ചടങ്ങിൽ വിഷ്ണു മോഹൻ എംഎൽഎ മുഖ്യാതിഥിയായി. കൊല്ലത്തു നിന്നുള്ള നാല് റോട്ടറി ക്ലബ്ബുകൾ ഹോസ്റ്റ് ചെയ്ത കൊല്ലം റവന്യൂ ഡിസ്റ്റിക് പ്രോഗ്രാമിൽ ഡോ. ജി എ ജോർജ്, ഷിരീഷ് കേശവൻ, കൊല്ലം ആർടിടി മാനുവൽ പാരീസ്, സജിത് തോപ്പിൽ, കേരളത്തോൺ റണ്ണേഴ്സിലെ ഏക വനിതാ അംഗം മേരി ജോഷി, സോൾസ് ഓഫ് കൊല്ലം പ്രസിഡന്റ്‌ പി കെ പ്രവീൺ, സെക്രട്ടറി രാജു രാഘവൻ, ഫൗണ്ടർ അഡ്വ. വിജയരാജ്, ഡെപ്യൂട്ടി കൺസർവേറ്റർ ഓഫ് ഫോറസ്റ്റ് കോശി ജോൺ എന്നിവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home