Deshabhimani

വളർമതിയുടെ ആരോഗ്യനില അതീവ മോശം

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Nov 14, 2026, 12:49 AM | 1 min read

തിരുവനന്തപുരം

ശാരീരികാസ്വാസ്ഥ്യത്തെ തുടർന്ന്‌ ജനറൽ ആശുപത്രി ഐസിയുവിൽ പ്രവേശിപ്പിച്ച എൽപിഎസ്‌ടി സമരസമിതി സെക്രട്ടറി വളർമതിയുടെ ആരോഗ്യനില അതീവമോശം. വളർമതി കടുത്ത അവശതയിലാണെന്ന്‌ ആശുപത്രി അധികൃതർ പറഞ്ഞു. 19 ദിവസമായി നിരാഹാരത്തിലുള്ള വളർമതി ആശുപത്രിയിലും സമരം തുടരുകയാണ്‌. പാലക്കാട്‌ എലപ്പുള്ളി സ്വദേശിയായ വളർമതിയുടെ മക്കൾ വർഷയും ആർഷയും അമ്മയെ കാണാൻ ശനിയാഴ്‌ച തിരുവനന്തപുരത്ത്‌ എത്തും. ബുധൻ രാത്രി വളർമതിയെ പൊലീസ്‌ കസ്റ്റഡിയിലെടുത്ത്‌ ആശുപത്രിയിലേക്ക്‌ മാറ്റിയെങ്കിലും വ്യാഴാഴ്‌ച അവർ സെക്രട്ടറിയറ്റിന്‌ മുന്നിലെ സമരവേദിയിലേക്ക്‌ മടങ്ങിയെത്തിയിരുന്നു. തുടർന്ന്‌ ശാരീരികാസ്വാസ്ഥ്യമുണ്ടായതോടെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home