പിറവത്ത് ഓട്ടത്തിനിടെ ടിപ്പർ ലോറിക്ക് തീപിടിച്ചു

പിറവത്ത് ടോറസ് ടിപ്പർ ലോറിക്ക് തീപിടിച്ചപ്പോൾ
പിറവം
വൺവേ റോഡിൽ കുട്ടികളുടെ പാർക്കിനുസമീപം ഓടിക്കൊണ്ടിരുന്ന ടോറസ് ടിപ്പർലോറിക്ക് തീപിടിച്ചു. വെള്ളി രാവിലെ 10.40നാണ് സംഭവം. കോതമംഗലത്തുനിന്ന് ചേർത്തലയിലേക്ക് പൂഴിയുമായി പോയ ലോറിയുടെ ക്യാബിനിലാണ് തീ പടർന്നത്.
പിറവം അഗ്നിരക്ഷാനിലയം സ്റ്റേഷൻ ഓഫീസർ എ കെ പ്രഫുൽ, അസി.സ്റ്റേഷൻ ഓഫീസർ എസ് വിനു എന്നിവരുടെ നേതൃത്വത്തിൽ സേനാംഗങ്ങൾ തീ കെടുത്തി. ഒന്നരലക്ഷം രൂപയുടെ നാശനഷ്ടം കണക്കാക്കുന്നു. വൈദ്യുതിഷോട്ട്സർക്യൂട്ടാണ് തീപിടിത്ത കാരണമെന്ന് കരുതുന്നു.
ക്യാബിനടിയിൽനിന്ന് പുക ഉയരുന്നതുകണ്ട് ഡ്രൈവർ വാഹനം ഒതുക്കി നിർത്തിയതിനാൽ കൂടുതൽ അപകടങ്ങൾ ഉണ്ടായില്ല. ചേർത്തല മായിത്തറ ബ്ലൂ ബേ അസോസിയറ്റ്സ് സ്ഥാപനത്തിന്റേതാണ് ലോറി. മുഹമ്മ സ്വദേശിയായ ജിഷ്ണുവാണ് വാഹനം ഓടിച്ചിരുന്നത്.









0 comments