Deshabhimani

പാവകളുടെ ലോകത്ത് 
ഇഷാനും ഇവാനും

തോൽപ്പാവകളുമായി ഇവാൻ കൃഷ്ണ,ഇഷാൻ കൃഷ്ണ

തോൽപ്പാവകളുമായി ഇവാൻ കൃഷ്ണ,ഇഷാൻ കൃഷ്ണ

avatar
എം സനോജ്‌

Published on Nov 14, 2026, 12:40 AM | 1 min read

ഷൊർണൂർ

ഇഷാൻ കൃഷ്ണ ഇവാൻ കൃഷ്ണപാരമ്പര്യകലയുടെ വഴിയിൽ ചുവടുവയ്ക്കുകയാണ് സഹോദരങ്ങളായ ഇഷാൻ കൃഷ്ണയും ഇവാൻ കൃഷ്ണയും. തോൽപ്പാവക്കൂത്തിന്റെ ആദ്യപാഠങ്ങൾ ഇരുവരും അഭ്യസിക്കുന്നത് പത്മശ്രീ രാമചന്ദ്ര പുലവരുടെ ശിക്ഷണത്തിലാണ്. ചൊല്ലിയാട്ടം, കളരിച്ചന്ത്, ഗണപതി വന്ദനം തുടങ്ങി തോൽപ്പാവക്കൂത്തിലെ പ്രാരംഭ ഭാഗങ്ങളാണ് ഇപ്പോൾ പരിശീലിക്കുന്നത്. പാരമ്പര്യകല അടുത്ത തലമുറയിലേക്കും കൈമാറണമെന്ന ആഗ്രഹത്തോടെ കുടുംബത്തിൽനിന്നുതന്നെയാണ് ഇരുവരുടെയും പഠനം തുടങ്ങിയത്. തോൽപ്പാവക്കൂത്ത് കാണാനെത്തുന്നവർക്കായി ചെറിയ പാവനാടകങ്ങളും ഇരുവരും അവതരിപ്പിക്കുന്നുണ്ട്. പാവകളെ കൈകാര്യം ചെയ്ത് കഥകൾ പറയുന്ന കുട്ടികളുടെ പ്രകടനം കാണികൾക്കും കൗതുകമാണ്. പാരമ്പര്യകലയുടെ ലോകം പരിചയപ്പെടുന്നതിനൊപ്പം പുതിയ ആസ്വാദകരെ കണ്ടെത്താനുള്ള ചെറിയ ശ്രമം കൂടിയാണിത്. രാജീവ് പുലവരുടെയും അശ്വതിയുടെയും മക്കളാണ് ഇഷാനും ഇവാനും. വാണിയംകുളം സ്വാതി സെൻട്രൽ സ്കൂളിലെ വിദ്യാർഥികളാണ് ഇരുവരും. ഇഷാൻ മൂന്നാം ക്ലാസിലും ഇവാൻ യുകെജിയിലുമാണ് പഠിക്കുന്നത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home