Deshabhimani

അന്ധകാരനഴി ബീച്ച് ഫെസ്‌റ്റ്‌ ഓഫീസ് തുറന്നു

പട്ടണക്കാട് ബ്ലോക്ക് പഞ്ചായത്ത്‌ സംഘടിപ്പിക്കുന്ന അന്ധകാരനഴി ബീച്ച് ഫെസ്‌റ്റ്‌ 'തീരോത്സവം' സ്വാഗതസംഘം ഓഫീസ്  ഡെപ്യൂട്ടി സ്പീക്കർ ഷാനിമോൾ ഉസ്മാൻ ഉദ്ഘാടനംചെയ്യുന്നു

പട്ടണക്കാട് ബ്ലോക്ക് പഞ്ചായത്ത്‌ സംഘടിപ്പിക്കുന്ന അന്ധകാരനഴി ബീച്ച് ഫെസ്‌റ്റ്‌ 'തീരോത്സവം' സ്വാഗതസംഘം ഓഫീസ് ഡെപ്യൂട്ടി സ്പീക്കർ ഷാനിമോൾ ഉസ്മാൻ ഉദ്ഘാടനംചെയ്യുന്നു

വെബ് ഡെസ്ക്

Published on Nov 14, 2026, 12:40 AM | 1 min read

തുറവൂർ

പട്ടണക്കാട് ബ്ലോക്ക് പഞ്ചായത്ത്‌ സംഘടിപ്പിക്കുന്ന അന്ധകാരനഴി ബീച്ച് ഫെസ്‌റ്റ്‌ ‘തീരോത്സവം' സ്വാഗതസംഘം ഓഫീസ് ഡെപ്യൂട്ടി സ്‌പീക്കർ ഷാനിമോൾ ഉസ്‌മാൻ ഉദ്ഘാടനംചെയ്‌തു. പ്രസിഡന്റ് സി കെ രാജേന്ദ്രൻ അധ്യക്ഷനായി. ഡിസംബർ 29, 30, 31 തീയതികളിലാണ് ഫെസ്‌റ്റ്‌. സി കെ കുമാരന്റെ സ്‌മരണാർഥം സി കെ സുജാത, പ്രീതി രാജേന്ദ്രൻ എന്നിവർ നൽകിയ കേരളോത്സവ എവർറോളിങ്‌ ട്രോഫി ഷാനിമോൾ ഉസ്‌മാൻ ഏറ്റുവാങ്ങി. ജില്ലാ പഞ്ചായത്ത് അംഗം ജെയിംസ് ചിങ്കുതറ, ബ്ലോക്ക് പഞ്ചായത്ത് വൈസ്‌പ്രസിഡന്റ് സിന്ധു വാവക്കാട്, പഞ്ചായത്ത് പ്രസിഡന്റുമാരായ ടി ടി വിക്രമൻ, ബിന്ദു ഷാജി, വി വി വിനീഷ്, ബിന്ദു മുരളി, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷരായ എൻ കെ സിമിൽ, തങ്കമണി സോമൻ, വി കെ ഗൗരീശൻ, പഞ്ചായത്ത് വൈസ്‌പ്രസിഡന്റ് മമത ബി സിങ് തുടങ്ങിയവർ സംസാരിച്ചു.



Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home