Deshabhimani

എൽഡിഎഫ് പ്രതിഷേധക്കൂട്ടായ്‌മ നടത്തി

എൽഡിഎഫ് ആറാട്ടുപുഴ തെക്ക് മേഖലാ കമ്മിറ്റി സംഘടിപ്പിച്ച  പ്രതിഷേധക്കൂട്ടായ്മ സിപിഐ എം കാർത്തികപ്പള്ളി ഏരിയ കമ്മിറ്റിയംഗം 
ജി ബിജുകുമാർ ഉദ്ഘാടനംചെയ്യുന്നു

എൽഡിഎഫ് ആറാട്ടുപുഴ തെക്ക് മേഖലാ കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധക്കൂട്ടായ്മ സിപിഐ എം കാർത്തികപ്പള്ളി ഏരിയ കമ്മിറ്റിയംഗം 
ജി ബിജുകുമാർ ഉദ്ഘാടനംചെയ്യുന്നു

വെബ് ഡെസ്ക്

Published on Nov 14, 2026, 12:32 AM | 1 min read

കാർത്തികപ്പള്ളി

തറയിൽക്കടവ് –- വലിയഴീക്കൽ റോഡ് പണി പൂർത്തീകരിക്കണമെന്ന് ആവശ്യപ്പെട്ട് എൽഡിഎഫ് ആറാട്ടുപുഴ തെക്ക് മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ വലിയഴീക്കൽ യുവശക്തി നഗറിൽ പ്രതിഷേധക്കൂട്ടായ്‌മ സംഘടിപ്പിച്ചു. സിപിഐ എം കാർത്തികപ്പള്ളി ഏരിയ കമ്മിറ്റിയംഗം ജി ബിജുകുമാർ ഉദ്ഘാടനംചെയ്‌തു. സിപിഐ ആറാട്ടുപുഴ തെക്ക് ലോക്കൽ സെക്രട്ടറി ബി ദിലീപ്കുമാർ അധ്യക്ഷനായി. സിപിഐ ഹരിപ്പാട് മണ്ഡലം സെക്രട്ടറിയറ്റംഗം കെ അനിലാൽ, സിപിഐ എം ആറാട്ടുപുഴ തെക്ക് ലോക്കൽ സെക്രട്ടറി എം മുത്തുക്കുട്ടൻ, ആറാട്ടുപുഴ പഞ്ചായത്തംഗങ്ങളായ എം പ്രതാപൻ, പ്രിയ രാജൻ, സോമ സുനി, പ്രിയ, ലത തുളസീദാസ്, രമ്യ ജ്യോതി, ജയ മനു എന്നിവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home