മേഖലാ വാഹന പ്രചാരണ ജാഥ സമാപിച്ചു

ആക്ഷൻ കൗൺസിൽ ഓഫ് സ്റ്റേറ്റ് എംപ്ലോയീസ് ആൻഡ് ടീച്ചേഴ്‌സ് മലപ്പുറം–തൃശൂർ ജാഥയ്ക്ക് തൃശൂർ അയ്യന്തോളിൽ നൽകിയ സ്വീകരണം
തൃശൂർ
സംസ്ഥാന ജീവനക്കാരും അധ്യാപകരും 21ന് സെക്രട്ടറിയറ്റ് വളയൽ സമരം നടത്തുന്നതിന്റെ പ്രചാരണാർഥം ജീവനക്കാരുടെയും അധ്യാപകരുടെയും ആക്ഷൻ കൗൺസിലിന്റെ നേതൃത്വത്തിൽ മലപ്പുറം- – തൃശൂർ മേഖലാ വാഹന പ്രചാരണ ജാഥ തൃശൂരിൽ സമാപിച്ചു. വെള്ളി രാവിലെ 9.30ന് ചാവക്കാട് നിന്നാരംഭിച്ച ജാഥയ്ക്ക് ചാവക്കാട്, അയ്യന്തോൾ, ഇരിങ്ങാലക്കുട, കൊടുങ്ങല്ലൂർ, ചാലക്കുടി എന്നിവിടങ്ങളിൽ സ്വീകരണം നൽകി. ആക്ഷൻ കൗൺസിൽ സം സ്ഥാന ചെയർപേഴ്‌സൺ ടി കെ എ ഷാഫി ജാഥാ ക്യാപ്റ്റനും എൻജിഒ യൂണിയൻ സംസ്ഥാന ട്രഷറർ ടി എം ഹാജറ വൈസ് ക്യാപ്റ്റനും കെജിഎൻഎ സംസ്ഥാന ട്രഷറർ എൻ ബി സുധീഷ്‌കുമാർ മാനേജരും കെ കെ സുനിൽകുമാർ, കെ ഗിരിധരൻ, മനേഷ് എൻ കൃഷ്ണ, നിഷ എന്നിവർ അംഗങ്ങളുമായ മേഖലാ വാഹനപ്രചാരണ ജാഥയാണ് സമാപിച്ചത്. ചാലക്കുടിയിലെ സമാപന പൊതുയോഗം സിഐടിയു ജില്ലാ പ്രസിഡന്റ് കെ കെ രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു. സിഐടിയു ചാലക്കുടി ഏരിയ സെക്രട്ടറി ഇ എ ജയതിലകൻ അധ്യക്ഷനായി.









0 comments