Deshabhimani

print edition സന്തുഷ്ടൻ: സ്‌കലോണി

Lionel Scaloni

Photo: Getty Images

വെബ് ഡെസ്ക്

Published on Nov 14, 2026, 12:22 AM | 1 min read

ബ്യൂണസ്‌ ഐറിസ്‌: അർജന്റീന ഫുട്‌ബോൾ ടീമിന്റെ പരിശീലകനായി തുടരുന്നതിൽ അതിയായ സന്തോഷമെന്ന്‌ ലയണൽ സ്‌കലോണി. ഒ‍ൗദ്യോഗികമായി കരാർ ഒപ്പിട്ടശേഷം മാധ്യമങ്ങളോട്‌ സംസാരിക്കുകയായിരുന്നു നാൽപ്പെത്തെട്ടുകാരൻ. 2030 ലോകകപ്പ്‌ വരെയാണ്‌ പുതിയ കരാർ. ഇതോടെ അർജന്റീനയെ മൂന്ന്‌ ലോകകപ്പുകളിൽ നയിക്കുന്ന ആദ്യ കോച്ചാകും മുൻ താരം.


2022ൽ ലാറ്റിനമേരിക്കക്കാരെ ലോകചാമ്പ്യൻമാരാക്കിയ സ്‌കലോണി കഴിഞ്ഞതവണ റണ്ണറപ്പുമാക്കി. 2018ൽ ചുമതലയേറ്റശേഷം രണ്ട്‌ കോപ അമേരിക്കയും ഒരു ഫൈനലിസിമ ട്രോഫിയും സമ്മാനിച്ചു. 107 മത്സരത്തിൽ 79 ജയവും 18 സമനിലയും പത്ത്‌ തോൽവിയുമാണ്‌ റെക്കോഡ്‌.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home