Deshabhimani

print edition ബാറ്റർമാരിൽ ആശങ്ക: ഗംഭീർ

Gautam Gambhir

Photo: Getty Images

വെബ് ഡെസ്ക്

Published on Nov 14, 2026, 12:18 AM | 1 min read

മ‍ൗണ്ട്‌ മ‍ൗംഗനൂയ്‌: ഇന്ത്യൻ ടീമിന്റെ ബാറ്റിങ്‌ തകർച്ചയിൽ പരിശീലകൻ ഗ‍ൗതം ഗംഭീറിന്‌ ആശങ്ക. നാലാം ഏകദിനത്തിൽ കിവീസിനോട്‌ 89 റണ്ണിന്‌ പുറത്തായതിൽ മാത്രമല്ല ഗംഭീറിന്‌ അസ്വസ്ഥത. രണ്ടാം മത്സരത്തിൽ 111/7 എന്ന നിലയിലേക്ക്‌ കൂപ്പുകുത്തിയതും ആശങ്കപ്പെടുത്തുന്നതാണെന്ന്‌ പരിശീലകൻ പറഞ്ഞു. മഴക്കളിയിൽ നാല്‌ റണ്ണിന്‌ രണ്ടാം മത്സരം ജയിച്ചിരുന്നു.


‘ഇ‍ൗ മത്സരം മാത്രമല്ല, കഴിഞ്ഞ കളിയിലും ഇതായിരുന്നു അവസ്ഥ. സ്വാഭാവികമായും ബ‍ൗളർമാർക്ക്‌ അനുകൂലമായ പിച്ചാണ്‌. പക്ഷേ, ബാറ്റർമാർ കഴിവിനൊത്ത പ്രകടനമല്ല പുറത്തെടുത്തത്‌’ ഗംഭീർ പറഞ്ഞു. ‘ആദ്യ പത്തോവറിൽ ഇ‍ൗ സാഹചര്യങ്ങളിൽ 70–80 റണ്ണൊന്നും അടിക്കേണ്ട ആവശ്യമില്ല. വിക്കറ്റ്‌ നഷ്ടമില്ലാതെ 30–40 റണ്ണെടുത്താൽ മതി. പക്ഷേ, അതുണ്ടായില്ല. ഇത്രയും അനുഭവ പരിചയമുണ്ടായിട്ടും സാഹചര്യങ്ങളെ മനസിലാക്കാനാകുന്നില്ല. അടുത്ത വർഷത്തെ ലോകകപ്പിൽ ഇ‍ൗ പ്രകടനം തീർച്ചയായും ആശങ്കയാണ്‌ നൽകുന്നത്‌– കോച്ച്‌ വ്യക്തമാക്കി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home