"സാംസ്കാരികോത്സവ'ത്തിന് തുടക്കം

സാംസ്കാരികോത്സവം ജോണ്‍ ബ്രിട്ടാസ് എംപി ഉദ്‌ഘാടനം ചെയ്യുന്നു
തിരുവനന്തപുരം
എൻജിഒ യൂണിയൻ തിരുവനന്തപുരം നോർത്ത് ജില്ലാ കമ്മിറ്റിയും സംഘസംസ്കാരയും ചെല്ലപ്പൻപിള്ള സ്മാരക ലൈബ്രറിയും സംയുക്തമായി സംഘടിപ്പിച്ച സാംസ്കാരികോത്സവം ജോണ്‍ ബ്രിട്ടാസ് എംപി ഉദ്‌ഘാടനം ചെയ്‌തു. വികാസ് ഭവനിൽ നടന്ന ചടങ്ങിൽ എൻജിഒ യൂണിയൻ നോർത്ത് ജില്ലാ പ്രസിഡന്റ് എസ് ശ്രീകുമാർ അധ്യക്ഷനായി. എൻജിഒ യൂണിയൻ ജനറൽ സെക്രട്ടറി എം വി ശശിധരൻ, വൈസ് പ്രസിഡന്റ് കെ പി സുനിൽകുമാർ, എം രഞ്ജിനി, ജി ശ്രീകുമാർ, അർച്ചന ആർ പ്രസാദ്, ജി ഉല്ലാസ് കുമാർ, സൗത്ത് ജില്ലാ സെക്രട്ടറി ഷിനു റോബർട്ട്, നോര്‍ത്ത് ജില്ലാ സെക്രട്ടറി പി കെ വിനുകുമാർ, ട്രഷറർ പി എസ് അശോക്‍, കെജിഒഎ ജനറൽ സെക്രട്ടറി എം ഷാജഹാൻ, സിജോവ് സത്യൻ എന്നിവര്‍ സംസാരിച്ചു. പ്രശാന്ത് ചിന്മയൻ രചിച്ച ‘വരുവിൻ കാണുവിന്റെ രസിപ്പിൻ’ പുസ്തകം പ്രകാശനം ചെയ്തു. ചൊവ്വാഴ്ച നടക്കുന്ന സാംസ്കാരിക സദസ്സ് ഡി കെ മുരളി എംഎൽഎ ഉദ്ഘാടനം ചെയ്യും. ഡോ. എം എ സിദ്ദിഖ് മുഖ്യപ്രഭാഷണം നടത്തും. സാംസ്കാരികോത്സവം ബുധനാഴ്ച സമാപിക്കും.









0 comments