"ജൈവവൈവിധ്യ സംരക്ഷണം വായനയിലൂടെ": ദേശീയ വായനദിന പരിപാടി സംഘടിപ്പിച്ചു

തിരുവനന്തപുരം: കേരള സംസ്ഥാന ജൈവവൈവിധ്യ ബോർഡിന്റെ നേതൃത്വത്തിൽ വള്ളക്കടവ് ജൈവവൈവിധ്യ മ്യൂസിയത്തിൽ "ജൈവവൈവിധ്യ സംരക്ഷണം വായനയിലൂടെ" എന്ന പേരിൽ വായന ദിന പരിപാടി സംഘടിപ്പിച്ചു. സ്കൂൾ കുട്ടികളെ പങ്കെടുപ്പിച്ചുകൊണ്ട് നടന്ന പരിപാടിയിൽ ബോർഡ് ചെയർമാൻ ഡോ. എൻ. അനിൽകുമാർ കുട്ടികളുമായി സംസാരിച്ചു. സയന്റിഫിക് ഓഫീസർ ഡോ. വി ഉണ്ണികൃഷ്ണൻ, റിസർച്ച് ഓഫീസർ ഡോ. കെ. ശ്രീധരൻ, മ്യൂസിയം സൂപ്പർവൈസർ വിഷ്ണു ടി, വിറകുപുര കോട്ട ഗവൺമെന്റ് യുപിഎസ് ഹെഡ്മാസ്റ്റർ വിനയൻ എന്നിവർ പരിപാടിയിൽ പങ്കെടുത്തു.
ജൈവവൈവിധ്യ ബോർഡ് പ്രസിദ്ധീകരണങ്ങളായ ചെറു ധാന്യങ്ങൾ, കേരളത്തിലെ വൃക്ഷങ്ങൾ, കേരളതീരത്തെ കടൽ ജീവികൾ, പ്രകൃതി ഗീതങ്ങൾ, കേരളത്തിലെ ശുദ്ധജല മത്സ്യങ്ങൾ, കേരളത്തിലെ കൂൺ വർഗ്ഗങ്ങൾ, കേരളത്തിലെ അധിനിവേശ സസ്യങ്ങൾ, കേരളത്തിലെ ജൈവവൈവിധ്യം, കേരളത്തിലെ പാമ്പുകൾ, വേമ്പനാട് കായലിലെ പക്ഷികൾ, കേരളത്തിലെ ഉഭയ ജീവികൾ, വെള്ളായണിയിലെ പക്ഷികൾ, കേരളത്തിലെ ഔഷധസസ്യങ്ങൾ, കേരളത്തിലെ ചിത്രശലഭങ്ങൾ, പരിസ്ഥിതി വിജ്ഞാനവും ജൈവ വൈവിധ്യ നാട്ടറിവുകളും തുടങ്ങിയ പുസ്തകങ്ങൾ മ്യൂസിയം ഡെമോണിസ്ട്രേറ്റർ പ്രിൻസൺ പരിചയപ്പെടുത്തി. നൂറോളം കുട്ടികളും അധ്യാപകരും പരിപാടിയിൽ പങ്കെടുത്തു.









0 comments